രാജ്യത്ത് ആധാർ കാർഡും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ച് കേന്ദ്ര സർക്കാർ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, റേഷൻ കാർഡ് ഉടമകൾക്ക് 2023 ജൂൺ 30 വരെ റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്. നേരത്തെ മാർച്ച് 31 ആയിരുന്നു അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. റേഷൻ വിതരണത്തിൽ സുതാര്യത ഉറപ്പുവരുത്താനും, വ്യാജ റേഷൻ കാർഡുകളുടെ എണ്ണം തടയുന്നതിന്റെയും ഭാഗമായാണ് ആധാറുമായി ബന്ധിപ്പിക്കുന്നത്.
റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്ത ഉപഭോക്താക്കൾക്ക് സൗജന്യ റേഷനും, മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിൽ തടസങ്ങൾ നേരിട്ടേക്കാം. റേഷൻ കാർഡുകൾ മുഖാന്തരം തട്ടിപ്പുകൾക്ക് തടയിടാനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്. ഒരു വീട്ടിൽ താമസിക്കുന്ന ഒന്നിലേറെ കുടുംബങ്ങൾക്ക് വെവ്വേറെ റേഷൻ കാർഡുകൾ നൽകുന്നത് സംബന്ധിച്ച കാര്യങ്ങൾ പരിശോധന നടത്തിയതിനു ശേഷം അന്തിമ തീരുമാനം ഉടൻ എടുക്കുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്.
Post Your Comments