കോഴിക്കോട്: റഷ്യൻ യുവതിക്ക് പീഡനമേറ്റ സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി ആരോപണം. യുവതി മർദ്ദിക്കെപ്പെട്ട വിവരം പ്രതി ആഗിലിന്റെ പിതാവ് രേഖാമൂലം അറിയിച്ചിട്ടും പോലീസിന്റെ ഇടപെടൽ ഉണ്ടായില്ലെന്നാണ് ആരോപണം. ഈ മാസം 19ന് ആയിരുന്നു യുവതിക്ക് മർദ്ദനമേറ്റത്. സംഭവ ദിവസം തന്നെ അഗിലിന്റെ പിതാവ് അയൽവാസികളോടെപ്പം നേരിട്ടെത്തി കീരാച്ചുണ്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
തുടർന്ന്, അടുത്ത ദിവസം പോലീസ് ഇവരെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. തന്നെ കെട്ടിയിട്ട് ഇരുമ്പ് കമ്പികൊണ്ട് മർദ്ദിക്കാറുണ്ടെന്ന് യുവതി പോലീസിനോട് പറഞ്ഞു. റഷ്യൻ യുവതി പറഞ്ഞത് പരിഭാഷപ്പെടുത്തി കൊടുത്തത് പ്രതി തന്നെ ആയിരുന്നു. പെൺകുട്ടിയെ വീണ്ടും പ്രതിക്കൊപ്പം അയച്ചാൽ ഉപദ്രവിക്കാൻ സാധ്യതയുണ്ടെന്നും പിതാവ് പോലീസിനെ ധരിപ്പിരുന്നു. എന്നാൽ ഇത് പോലീസ് ചെവിക്കൊണ്ടില്ലെന്ന് യുവതിക്കൊപ്പം പോയ അയൽവാസി പറഞ്ഞു.
വീണ്ടും അക്രമം തുടർന്നതോടെ മൂന്ന് ദിവസം കഴിഞ്ഞാണ് റഷ്യൻ യുവതി വീടിന്റെ മുകളിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചതും പരിക്കേറ്റതും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിയുടെ രഹസ്യമൊഴി ഇന്ന് മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തും. മറ്റൊരു ദ്വിഭാഷിയെ ഉപയോഗിച്ച് യുവതിയുടെ വിശദമായ മൊഴി എടുത്തെന്നും പഴുതടച്ച അന്വേഷണമാണ് നടത്തുന്നതെന്നും പേരാമ്പ്ര ഡിവൈഎസ്പി പറഞ്ഞു.
സംഭവത്തിൽ റഷ്യൻ കോൺസുലേറ്റ് ഇടപെട്ടിട്ടുണ്ട്. . കോഴിക്കോട്ട് നിന്ന് യുവതിയെ തിരികെ റഷ്യയിൽ എത്തിക്കാൻ സഹായം നൽകുമെന്ന് കോൺസുലേറ്റ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ അമ്മയുമായി കോൺസുലേറ്റ് അധികൃതർ സംസാരിച്ചുവെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ കേസ് കോടതിയിലായതിനാൽ അതിനു ചില തടസ്സങ്ങളുണ്ട്. അതുകൊണ്ടുതന്നെ കോടതി അനുവദിക്കുന്നത് അനുസരിച്ച് യുവതിയെ നാട്ടിലെത്തിക്കാനാണ് കോൺസുലേറ്റിൻ്റെ തീരുമാനം.
യുവതിക്ക് ലഹരി മരുന്നു നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത് അഖിലിൻ്റെ വിനോദമായിരുന്നുവെന്നും പോലീസ് പറയുന്നു. ആഗിലിൽ നിന്ന് 300 ഗ്രാം കഞ്ചാവാണ് അറസ്റ്റ് നടക്കുന്ന സമയത്ത് പൊലീസ് പിടിച്ചെടുത്തത്. ഇയാൾ അമിതമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളെന്നാണ് പൊലീസ് പറയുന്നത്. തന്നെ കമ്പികൊണ്ട് മർദ്ദിച്ചതായും യുവതി പോലീസിനു മൊഴി നൽകിയിട്ടുണ്ട്. ഭയവും വേദനയും കാരണമാണ് താൻ കെട്ടിടത്തിനു മുകളിൽ നിന്നു ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.
ഒരുതരത്തിലും പിടിച്ചു നിൽക്കാനാകാതെ തനിക്ക് തിരിച്ച് റഷ്യയിലേക്ക് തിരിച്ചു പോകണമെന്ന് പറഞ്ഞപ്പോൾ നീ ഇനി തിരിച്ചു പോകുന്നത് കാണണം എന്നു പറഞ്ഞ് തൻ്റെ പാസ്പോർട്ട് കീറിക്കളഞ്ഞതായും യുവതി മൊഴി നൽകി. മാത്രമല്ല തൻ്റെ ഐഫോണും പ്രതി നശിപ്പിച്ചെന്ന് യുവതി പൊലീസിനോടു പറഞ്ഞു.
Post Your Comments