തിരുവനന്തപുരം: വര്‍ക്കല വെറ്റക്കട ബീച്ചില്‍ തിരയില്‍ പെട്ട് അവശ നിലയിലായ റഷ്യന്‍ വനിത മരിച്ചു. യുവതിയുടെ ശരീരത്തില്‍ മുറിവുകളും ചതവുകളുമുണ്ട്. തിരയില്‍ പെട്ട് അപകടം സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ച സ്ത്രീയ്ക്ക് 35നും 40നും ഇടയില്‍ പ്രായമുള്ളതായി പൊലീസ് പറയുന്നു.
Read Also: ഖജനാവിൽ പണമില്ല, നിത്യചെലവിനുള്ള ഫണ്ട് ഉപയോഗിച്ച് പരീക്ഷകൾ നടത്താൻ സ്കൂളുകളോട് വിദ്യാഭ്യാസ വകുപ്പ്
യുവതി അവശ നിലയില്‍ നീന്തുന്നത് കണ്ട സര്‍ഫിങ് നടത്തുന്ന സംഘമാണ് അവരെ കരയ്ക്ക് എത്തിച്ചത്. ഉടന്‍ തന്നെ യുവതിയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. മൃതദേഹം നിലവില്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇടവയിലെ ഒരു റിസോര്‍ട്ടില്‍ താമസിച്ച് വരികയായിരുന്നു യുവതി. അപകടത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Post Your Comments