Latest NewsNewsIndia

രാഹുല്‍ ഗാന്ധി, മാദ്ധ്യമപ്രവര്‍ത്തകനെ അപമാനിച്ചു, മാപ്പ് പറയണം: മുംബൈ പ്രസ് ക്ലബ്

മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാദ്ധ്യമപ്രവര്‍ത്തകനെ അപമാനിച്ചതായി പരാതി. രാഹുല്‍ ശനിയാഴ്ച പാര്‍ട്ടി ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍വെച്ച് ഒരു മാദ്ധ്യമപ്രവര്‍ത്തകനെ പരസ്യമായി അപമാനിച്ചതിന് മാപ്പ് പറയണമെന്ന് മുംബൈ പ്രസ് ക്ലബ് ആവശ്യപ്പെട്ടു. അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ കുറിച്ചും പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ അയോഗ്യനാക്കപ്പെട്ടതിനെ കുറിച്ചും ചോദിച്ചപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട രാഹുല്‍ റിപ്പോര്‍ട്ടര്‍ക്ക് നേരെ ആഞ്ഞടിക്കുകയായിരുന്നു.

Read Also: അനുമോളെ കൊന്ന വിജേഷ് പിടിയിലായപ്പോള്‍ ആദ്യം ചോദിച്ചത് വല്ലതും കഴിക്കാന്‍ മേടിച്ച്‌ തരണേ എന്ന്: പട്ടിണി മൂലം അവശനിലയിൽ

‘നിങ്ങള്‍ എന്തിനാണ് നേരിട്ട് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്? നിങ്ങള്‍ക്ക് ബിജെപിയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ബിജെപി ബാഡ്ജ് ധരിക്കൂ. ഒരു പത്രപ്രവര്‍ത്തകനായി അഭിനയിക്കരുത്… ക്യൂന്‍ ഹവാ നിക്കല്‍ ഗയി?”എന്ന് രാഹുല്‍ പറഞ്ഞു. ഒരു മാദ്ധ്യമപ്രവര്‍ത്തകന്റെ ജോലി ചോദ്യങ്ങള്‍ ചോദിക്കുക എന്നതാണ്, പത്രസമ്മേളനങ്ങള്‍ വിളിക്കുകയും മാദ്ധ്യമപ്രവര്‍ത്തകരുമായി ഇടപഴകുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കളുടെ കടമയാണ് ഈ ചോദ്യങ്ങള്‍ക്ക് മാന്യതയോടെയും മര്യാദയോടെയും ഉത്തരം നല്‍കുക. രാജ്യത്തെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളിലൊന്നിന്റെ നേതാവ് എന്ന നിലയില്‍ ഫോര്‍ത്ത് എസ്റ്റേറ്റിന്റെ അന്തസ്സ് മാനിക്കുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടുവെന്നത് നിര്‍ഭാഗ്യകരമാണ്, ക്ലബ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

‘വിശാലമായ തലത്തില്‍, എല്ലാ തരത്തിലുമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ മാധ്യമപ്രവര്‍ത്തകരെ അപകീര്‍ത്തികരമായ ഭാഷയും ഭീഷണിയും ഉപയോഗിച്ച് വിരട്ടാന്‍ ശ്രമിക്കുന്നത് ആശങ്കാജനകമാണ്. റിപ്പോര്‍ട്ടുചെയ്യാനും വിമര്‍ശനാത്മകമായ അഭിപ്രായങ്ങള്‍ പറയാനുമുള്ള മാധ്യമസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഞങ്ങള്‍ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരോടും ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു. സംസാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശം നമ്മുടെ ജനാധിപത്യത്തിന്റെ ആണിക്കല്ലാണ് എന്ന് അവര്‍ ഓര്‍ക്കണം. ഈ സാഹചര്യത്തില്‍, രാഹുല്‍ തിരുത്തല്‍ വരുത്തുകയും ബന്ധപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകനോട് മാപ്പ് പറയുകയും ചെയ്യുന്നതാണ് ഉചിതം’, പ്രസ്താവനയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button