ErnakulamKeralaNattuvarthaLatest NewsNews

മനോഹരൻ മരിച്ചത് ഹൃദയാഘാതം മൂലം, ശരീരത്ത് മർദ്ദനമേറ്റ പാടുകൾ ഇല്ല

കൊച്ചി: വാഹനപരിശോധനക്കിടെ തൃപ്പൂണിത്തുറ പോലീസ് കസ്റ്റഡിയിലെടുത്ത മനോഹരന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. മനോഹരന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഇല്ലെന്നും ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.

ആന്തരികാവയവങ്ങൾ വിശദമായ പരിശോധനയ്ക്ക് അയച്ചു. കസ്റ്റഡിയിലായതിന്റെ സമ്മർദ്ദം മൂലമാകാം ഹൃദയാഘാതം ഉണ്ടായത് എന്നാണ് സംശയിക്കുന്നത്. ഇരുമ്പനം കർഷക കോളനിയിൽ ചാത്തൻവേലിൽ രഘുവരന്റെ മകൻ മനോഹരൻ (52) ആണ് കഴിഞ്ഞ ദിവസം അർധരാത്രി മരിച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; യുപി സ്വദേശി അറസ്റ്റിൽ

ശനിയാഴ്ച രാത്രി 8.45ഓടെയാണ് ഇരുമ്പനം കർഷക കോളനി ഭാഗത്തുവച്ച് പോലീസ് മനോഹരനെ കസ്റ്റഡിയിലെടുത്തത്. കൈകാണിച്ചപ്പോൾ ഇരുചക്ര വാഹനത്തിൽ വന്ന മനോഹരൻ വണ്ടി നിർത്താഞ്ഞതിനെ തുടർന്ന്, പോലീസ് മർദ്ദിച്ചതായാണ് ദൃക്സാക്ഷികളുടെ മൊഴി.

എസ്‌ഐ ജിമ്മി ജോസിന്റെ നേതൃത്വത്തിലായിരുന്നു വാഹനപരിശോധന നടത്തിയിരുന്നത്. മരിച്ച മനോഹരനെ മുഖത്തടിച്ച എസ്‌ഐ ജിമ്മി ജോസിനെ സസ്‌പെൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button