മലയാളി സിനിമാ പ്രേമികളെ നിരാശയിലാഴ്ത്തി നടൻ ഇന്നസെന്റിന്റെ വിയോഗം. മാർച്ചു മാസം മൂന്നാം തീയതി മുതൽ കൊച്ചിയിലെ സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു താരം. മന്ത്രി പി രാജീവ് ആണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. രാത്രി 10.30 നാണ് അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചതെന്നും മെഡിക്കല്‍ ബോര്‍ഡിന്‍റെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
read also: നടൻ ഇന്നസെന്റിന്റെ മൃതദേഹം രാവിലെ 8 മണി മുതൽ 11 മണി വരെ പൊതുദർശനത്തിനു വയ്ക്കും: സംസ്കാരം തിങ്കളാഴ്ച
മരണവാര്‍ത്ത പുറത്തെത്തിയതിനു ശേഷം ആശുപത്രിയില്‍ നിന്ന് ആദ്യം പുറത്തെത്തിയ താരം നടൻ ജയറാം ആയിരുന്നു. രാവിലെ മുതല്‍ തന്നെ ഇന്നസെന്‍റിന്‍റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നു ജയറാം. മാധ്യമങ്ങളുടെ ക്യാമറകള്‍ക്ക് മുന്നില്‍ ഒരു വാക്ക് പോലും പറയാനാവാതെ വിങ്ങിപ്പൊട്ടിയാണ് ജയറാം ആശുപത്രിയിൽ നിന്നും മടങ്ങിയത്.
രാവിലെ 8 മുതല്‍ 11 വരെ കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നീട് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം ഉണ്ടാവും. വൈകിട്ട് 5 മണിക്ക് ശേഷം ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രല്‍ പള്ളിയിൽ സംസ്കാര ചടങ്ങുകള്‍ നടത്തും.
Post Your Comments