KollamKeralaNattuvarthaLatest NewsNews

ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട് നി​യ​ന്ത്ര​ണം വി​ട്ടു : വീ​ടി​നു മു​ക​ളി​ലേ​ക്കു മി​നി ലോ​റി ഇ​ടി​ച്ചി​റ​ങ്ങി

വെ​ള്ളാ​രം കു​ന്നി​ൽ ചി​ത്ര ഭ​വ​നി​ൽ അ​നി​രു​ദ്ധ​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് ലോറി ഇടിച്ചിറങ്ങിയത്

കൊ​ട്ടാ​ര​ക്ക​ര: വീ​ടി​നു മു​ക​ളി​ലേ​ക്കു മി​നി ലോ​റി ഇ​ടി​ച്ചി​റ​ങ്ങി മേ​ൽ​കൂ​ര​യും ഭി​ത്തി​യും ത​ക​ർ​ന്നു. വെ​ള്ളാ​രം കു​ന്നി​ൽ ചി​ത്ര ഭ​വ​നി​ൽ അ​നി​രു​ദ്ധ​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് ലോറി ഇടിച്ചിറങ്ങിയത്. റോ​ഡ് പ​ണി​ക്ക് നി​ർ​മാ​ണ സാ​മി​ഗ്രി​ക​ളു​മാ​യെ​ത്തി​യ മി​നി ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.​

Read Also : ഗൂഗിളിൽ നോക്കി നമ്പർ എടുക്കുന്നവരാണോ? ഹോട്ടലുകളുടെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പുതിയ തട്ടിപ്പിനെ കുറിച്ച് അറിയൂ

മൈ​ലം വെ​ള്ളാ​രം​കു​ന്നി​ൽ ആണ് സംഭവം. അപകടം നടന്ന സമയത്ത് വീ​ട്ടു​കാ​ർ കു​ട്ടി​യു​മാ​യി ആ​ശു​പ​ത്രി​യി​ൽ പോ​യി​രു​ന്ന​തി​നാ​ലും ലോ​റി കു​റ​ച്ചു​കൂ​ടി മു​ന്നോ​ട്ട് പോ​കാ​തി​രു​ന്ന​തി​നാ​ലും വ​ലി​യ അ​പ​ക​ടം ആണ് ഒ​ഴി​വാ​യത്. റോ​ഡി​ൽ നി​ന്നും താ​ഴ്ച​യി​ൽ നി​ൽ​ക്കു​ന്ന വീ​ടാ​ണ്. ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​ണ് മി​നി​ലോ​റി നി​യ​ന്ത്ര​ണം വി​ടാ​ൻ കാ​ര​ണ​മെ​ന്നാണ് നി​ഗമനം.

അതേസമയം, വീ​ട്ടു​കാ​ർ എ​ത്തും മു​മ്പേ ലോ​റി എ​ടു​ത്ത് മാ​റ്റാ​നു​ള്ള വാ​ർ​ഡ് മെ​മ്പ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ നീ​ക്ക​ത്തെ നാട്ടുകാർ തടഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button