Latest NewsKeralaNews

അടുത്ത 10 വർഷം കൂടെ ബി.ജെ.പി രാജ്യം ഭരിച്ചാൽ സംഭവിക്കുന്നത് ഇതായിരിക്കുമെന്ന് ജസ്ല മാടശ്ശേരി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിന്‌ കോടതി രണ്ടുവർഷം തടവിന്‌ ശിക്ഷിച്ച രാ​ഹു​ല്‍ ഗാ​ന്ധി എംപിയെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കിയ സംഭവത്തിൽ രൂക്ഷ വിമർശനമാണ് കോൺഗ്രസ് ഉയർത്തുന്നത്. സംഭവത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി രംഗത്ത്. അടുത്ത 10 വർഷം കൂടെ ബി.ജെ.പി രാജ്യം ഭരിച്ചാൽ ഭരണഘടനക്ക് പകരം മനുസ്മൃതി രാജ്യത്തിന്റെ നിയമപുസ്തകമാകുമെന്നതിൽ തനിക്ക് സംശയമില്ലെന്ന് ജസ്ല പറയുന്നു.

‘അടുത്ത 10 വർഷം കൂടെ BJP രാജ്യം ഭരിച്ചാൽ ഭരണഘടനക്ക് പകരം മനുസ്മൃതി രാജ്യത്തിന്റെ നിയമപുസ്തകമാകുമെന്നതിൽ നിങ്ങൾക്ക് സംശയമുണ്ടാവാം. എനിക്കില്ല. നിലനിൽക്കണമെങ്കിൽ സ്വസ്ഥമായി ജീവിക്കുന്ന മനുഷ്യർക്കിടയിൽ ഭിന്നിപ്പുണ്ടാക്കണം. പ്രത്യേക തരം വോട്ടിംഗ് മെഷീനുകൾ ഉണ്ടാക്കണം. എതിര്ശബ്ദങ്ങളെ അടിച്ചമർത്തണം. മൗനം അപകടമാണ്’, ജസ്ല ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, അംഗത്വം റദ്ദാക്കിയ സാഹചര്യത്തിൽ രാഹുൽ ഗാന്ധിക്ക് ഇനി ലോക്‌സഭയിൽ പ്രവേശിക്കാനോ നടപടകളിൽ ഭാഗമാകാനോ സാധിക്കില്ല. മോദി സമുദായത്തെ അവഹേളിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും കോടതി വിധിച്ചിരുന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ രാഹുൽ നടത്തിയ പരാമർശത്തിനെതിരെയാണു കേസ്. അപ്പീൽ നൽകാൻ 30 ദിവസത്തേക്കു ശിക്ഷ സ്റ്റേ ചെയ്‌തിരുന്നു. കോടതി വിധിയിൽ അപ്പീൽ നൽകാൻ കോൺഗ്രസ് ഒരുങ്ങുന്നതിനിടെയാണ് എംപി സ്ഥാനത്തുനിന്ന് നീക്കിയുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button