തിരുവില്വാമല: പാമ്പാടി ഭാരതപ്പുഴയുടെ തടയണയിലെ ജലാശയത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചക്കച്ചൻകാട് കോരപ്പത്ത് വീട്ടിൽ ശരത് (20) ആണ് മരിച്ചത്.
Read Also : സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
വ്യാഴാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ ശരതിന് കുളിക്കുന്നതിനിടെ അപസ്മാര രോഗം ഉണ്ടാവുകയായിരുന്നു. തുടർന്ന്, ശരത് മുങ്ങി പോവുകയായിരുന്നെന്ന് സുഹൃത്ത് പറഞ്ഞു. നാട്ടുകാരും പൊലീസും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ശബരിമലയ്ക്ക് പോകാനായി മാലയിട്ടിരുന്ന ശരത് ടൗണിലെ രേവതി ഹോം അപ്ലയൻസസ് ജീവനക്കാരനാണ്. തിരുവില്വാമല ഐഎൻടിയുസി യൂണിയൻ ഓഫീസിനു സമീപം പെട്ടി ചായക്കട നടത്തുന്ന ബിന്ദുവാണ് അമ്മ. സഹോദരി: അമ്മു. സംസ്കാരം നടത്തി.
Post Your Comments