ഭാര്യക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടെന്നും ഭാര്യ വീട്ടുകാരും ഭാര്യയും തൻ്റെ പണം മുഴുവൻ തട്ടിയെടുത്തെന്നും ആരോപിച്ച ശേഷം ആത്മഹത്യ ചെയ്ത പ്രവാസി മലയാളി ബൈജു രാജുവിന്റെ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മകളെ തന്നിൽ നിന്നും അകറ്റി എന്നും ആത്മഹത്യ ചെയ്യുന്നതിന് മുൻപായി പുറത്തുവിട്ട വീഡിയോയിൽ ബൈജു പറയുന്നു. ബൈജുവിന്റെ ആത്മഹത്യയിൽ സോഷ്യൽ മീഡിയ രണ്ട് തട്ടിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ഒരു കൗൺസിലിംഗ് കൊണ്ട് തീർക്കാമായിരുന്ന ജീവിതമാണ് ബൈജു അവസാനിപ്പിച്ചതെന്ന് സോഷ്യൽ മീഡിയ പ്രതികരിക്കുന്നു.
നിരവധി പ്രതികരണങ്ങളാണ് ഇതുസംബന്ധിച്ച് ഉയരുന്നത്;
‘രണ്ടാമത്തെ വീഡിയോ (ബൈജു രാജുവിന്റെ വൈഫിന്റെ ) അയാൾ തന്നെ ചിത്രീകരിച്ചതാണെന്ന് വ്യക്തം. അതിൽ അയാളുടെ ഭാര്യയെന്ന പെൺകുട്ടി പേടിച്ചു വിറച്ചു ഒരു അറവുമാടിനെപ്പോലെയാണ് അയാളുടെ ക്യാമറയ്ക്കു മുൻപിൽ ഇരിക്കുന്നത്.ഇതിൽ നിന്നും അയാളുടെ സ്വഭാവം വ്യക്തമാണ്. ഇണയെ തോൽപ്പിക്കാൻ ആത്മഹത്യ ചെയ്യുന്നവർ മുൻപും ഉണ്ടായിട്ടുണ്ട്. ഇതിൽ ആ പെൺകുട്ടിയെ തെറി വിളിച്ചവർ ഗോ ബാക്ക്’ എന്നാണ് ഒരു യുവതിയോടെ പ്രതികരണം.
ബാലയുടെ കാര്യത്തില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് അവന്‍ തന്നെയാണ്: റിയാസ് ഖാന്‍
‘ഓരോ മനുഷ്യരും അവരവരുടെതെന്ന് വിചാരിക്കുന്നവരെ എത്രമാത്രം കരുതുന്നു എന്നതിൽ വ്യത്യസ്തകൾ ഉണ്ടാവുമെങ്കിലും, അതിലൊരു ചതിയുണ്ടാകുമ്പോഴുള്ള സാഹചര്യത്തിലും ഓരോരുത്തരിലും വ്യത്യസ്തമായ വികാരമാണുണ്ടാക്കുന്നത്. ഒരിക്കലും സംഭവിക്കരുതായിരുന്നു. പക്ഷെ സംഭവിച്ചു,’ എന്ന് മറ്റൊരാൾ പറയുന്നു.
‘ലോകത്ത് എത്രയോ ഭാര്യമാർ ഭർത്താക്കന്മാരുടെ അവിഹിതം അറിഞ്ഞിട്ടും അറിഞ്ഞതായി നടിക്കാതെയും ക്ഷമിച്ചും പൊറുത്തും പറ്റില്ലെങ്കിൽ വിവാഹ ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോയും ഒക്കെ ജീവിക്കുന്നു’ എന്നാണ് ഒരു സ്ത്രീയുടെ പ്രതികരണം.
ആസ്ത്മ രോഗികള്‍ ഡയറ്റില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തിയാല്‍
‘ഇത്രയും നാൾ ഭാര്യക്കും, മകൾക്കും വേണ്ടി ജീവിച്ചു. ഭാര്യ സുഖം തേടി പോയി, ഇദ്ദേഹത്തിന് എതിരെ കേസ് കൊടുത്ത് മകളെയും വേർപെടുത്തി. ഒത്തിരി സ്നേഹിച്ച, മരണം വരെ കൂടെ കാണും എന്ന് വിശ്വസിച്ചവർ തന്നെ നമ്മെ വിട്ട് പോകുമ്പോൾ ഉണ്ടാകുന്ന ആ വേദനയെ മറികടക്കാൻ ഒരല്പം പ്രയാസമാണ്’ എന്ന് ഒരാൾ പ്രതികരിക്കുന്നു.
‘ആ വീഡിയോ കണ്ടിട്ട് എനിക്ക് അയാളോട് യാതൊരു സഹതാപവും തോന്നിയില്ല. ഭർത്താക്കന്മാരുടെ പരസ്ത്രീ ബന്ധം തിരിച്ചറിഞ്ഞിട്ടും എല്ലാം ക്ഷമിച്ചും സഹിച്ചും ഭർത്താവിൻറെ എല്ലാ പീഡനവും അനുഭവിച്ച് ദാമ്പത്യം എന്ന പവിത്ര ബന്ധം കാത്തുസൂക്ഷിക്കേണ്ടത് തൻറെ ബാധ്യതയാണ് എന്ന് വിശ്വസിച്ചു കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന നിരവധി സ്ത്രീകളുണ്ട്. അവരിൽ എത്രപേർ ഭർത്താവിൻറെ പ്രവർത്തികൾ പൊതുസമൂഹത്തിനു മുന്നിൽ വിചാരണയ്ക്ക് വെച്ചിട്ടുണ്ട്? എത്രപേർ ആത്മഹത്യ ചെയ്തിട്ടുണ്ട്?’ എന്നാണ് മറ്റൊരാൾ പ്രതികരിക്കുന്നത്.
Post Your Comments