തിരുവനന്തപുരം: മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ രാഹുല്‍ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനായി പ്രഖ്യാപിച്ചതിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. അദാനി നടത്തിയ വമ്പന്‍ തട്ടിപ്പ് ജനശ്രദ്ധയില്‍ വരരുത് എന്നതാണ് മോദിയുടെ ആഗ്രഹം,അതിനായി രാഹുല്‍ ഗാന്ധിയെ കരുവാക്കുകയാണെന്ന് എം.എ ബേബി ചൂണ്ടിക്കാട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം കുറിച്ചത്.
Read Also: ഏപ്രിൽ ഒന്ന് മുതൽ വാഹനങ്ങളുടെ വില വർദ്ധനവ് പ്രഖ്യാപിച്ച് മാരുതി സുസുക്കി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളിയുടെ നേര്‍ചിത്രം വെളിച്ചത്തുകൊണ്ടുവരുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയ നടപടി. ഉന്നതകോടതികളില്‍ പുന:പരിശോധനയ്ക്ക് വിധേയമാവേണ്ട വിവാദ വിഷയമായ ഒരു കോടതി വിധിയുടെ പേരില്‍ ഇന്ത്യന്‍ പ്രതിപക്ഷത്തെ വലിയ കക്ഷിയുടെ നേതാവിനെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കുന്നത് ആര്‍എസ്എസ് സമഗ്രാധിപത്യരാഷ്ട്രീയം അതിന്റെ തനിനിറം കാണിക്കലാണ്. പ്രതിപക്ഷം പാര്‍ലമെന്റില്‍ സംസാരിക്കുന്നത് ഈ സര്‍ക്കാര്‍ ഇഷ്ടപ്പെടുന്നില്ല. പ്രത്യേകിച്ചും അദാനി നടത്തിയ വമ്പന്‍ തട്ടിപ്പ് ജനശ്രദ്ധയില്‍ വരരുത് എന്നതാണ് മോദിയുടെ ആഗ്രഹം. ഇന്ത്യയിലെ എല്ലാ ജനാധിപത്യവാദികളും ഈ സമഗ്രാധിപത്യരാഷ്ട്രീയത്തെ ചോദ്യം ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു’.
Post Your Comments