രാജ്യത്ത് ഏപ്രിൽ ഒന്ന് മുതൽ കാറുകളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി ലിമിറ്റഡ്. ഭാരത് സ്റ്റേജ് 6 നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ആവശ്യകതകൾ കണക്കിലെടുത്താണ് വില വർദ്ധനവ് നടപ്പാക്കുന്നത്. ഈ വർഷം ജനുവരിയിൽ കാറുകളുടെ വില 1.1 ശതമാനത്തോളം മാരുതി വർദ്ധിപ്പിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഏപ്രിലിൽ വില വർദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, തുടർച്ചയായ രണ്ടാമത്തെ വില വർദ്ധനയാണിത്.
മാരുതിക്ക് പുറമേ, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ വാഹന നിർമ്മാതാക്കൾ ഇതിനോടകം തന്നെ ഏപ്രിൽ ഒന്ന് മുതൽ വാഹനങ്ങളുടെ വില വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത മോഡലിലുള്ള ഇരുചക്ര വാഹനങ്ങളുടെ വിലയാണ് ഹീറോ മോട്ടോർകോർപ് വർദ്ധിപ്പിക്കുക. രാജ്യത്ത് വാഹന നിർമ്മാതാക്കൾ കാറുകളുടെ വില ഉയർത്തുന്നുണ്ടെങ്കിലും, കാറുകളുടെ വിൽപ്പന വളർച്ച വലിയ തോതിൽ ഉയർന്നിട്ടുണ്ട്. മാരുതി സുസുക്കി 2023 ഫെബ്രുവരിയിൽ 1,72,321 വാഹനങ്ങളാണ് വിറ്റഴിച്ചത്.
Also Read: ‘വൃദ്ധനായ മൻമോഹൻ സിങ്ങിന്റെ ഹൃദയ വേദന ശാപമായി പരിണമിച്ചു!കർമ്മ ഈസ് ബൂമറാങ്ങ്’ – സന്ദീപ് വാര്യർ
Post Your Comments