KeralaLatest NewsIndiaNews

വടക്കുവിട്ട് വയനാട്ടിലെത്തി ജയിക്കേണ്ട ഗതികേട് എങ്ങനെയുണ്ടായെന്ന് സ്വയം ചോദിക്കുക: രാഹുൽ ഗാന്ധിയോട് വി മുരളീധരൻ

കോൺഗ്രസിന്‍റെ രാജകുടുംബവും 'രാജകുമാരനും ' നിയമത്തിന് മുന്നിൽ 'കൂടുതൽ തുല്യ'രായിരുന്ന കാലം കഴിഞ്ഞെന്ന് മനസിലാക്കുക.

മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടപ്പോൾ കോടതിയെ ചീത്ത വിളിക്കുന്ന കോൺഗ്രസ് സംസ്കാരം ജനാധിപത്യത്തിന് അപമാനമാണെന്നും വടക്കുവിട്ട് വയനാട്ടിലെത്തി ജയിക്കേണ്ട ഗതികേട് എങ്ങനെയുണ്ടായെന്ന് രാഹുൽ ഗാന്ധി സ്വയം ചോദിക്കണമെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.

read also: വേനൽക്കാലത്ത് തണുപ്പ് കിട്ടാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍…

കുറിപ്പ്

മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടപ്പോൾ കോടതിയെ ചീത്ത വിളിക്കുന്ന കോൺഗ്രസ് സംസ്കാരം ജനാധിപത്യത്തിന് അപമാനമാണ്.

നൂറ് ന്യായീകരണം നിരത്തുന്ന കോൺഗ്രസുകാർ കേസ് എന്തായിരുന്നു എന്ന് മാത്രം പറഞ്ഞുകേൾക്കുന്നില്ല.
ഒരു സമുദായത്തെയാകെ  ‘കള്ളൻമാരെ’ന്ന് വിളിച്ചതിനാണ് വയനാട് എം.പിയെ കോടതി ശിക്ഷിച്ചത്.

ഒരു സമൂഹത്തെ അടച്ചാക്ഷേപിച്ച് ആളാവാൻ ശ്രമിച്ചാൽ നീതിപീഠം ഇടപെടുന്ന രാജ്യമാണ് ഭാരതമെന്ന് കൊട്ടിഘോഷിച്ച് “ഐക്യയാത്ര” നടത്തിയ രാഹുൽഗാന്ധിക്ക് അറിയില്ലേ?

ഭാരതത്തേയും ഭാരതീയരേയും ലോകത്തിന് മുന്നിൽ ഇദ്ദേഹം ഇകഴ്ത്തി കാണിക്കുന്നതും ഇതാദ്യമല്ല.
ഭാരതത്തിൽ ജനാധിപത്യം പുനസ്ഥാപിക്കാൻ വിദേശികൾ ഇടപെടണം പോലും!

കുടുംബാധിപത്യ രാജ്യത്തിൽ നിന്ന് ജനാധിപത്യ രാജ്യത്തിലേക്ക് ഭാരതം മാറിയത് ഇനിയും ഉൾക്കൊള്ളാനായില്ലെങ്കിൽ അതിന് നീതിപീഠത്തെ പഴിച്ചിട്ട് കാര്യമില്ല.

വടക്കുവിട്ട് വയനാട്ടിലെത്തി ജയിക്കേണ്ട ഗതികേട് എങ്ങനെയുണ്ടായെന്ന് സ്വയം ചോദിക്കുക.
കോൺഗ്രസിന്‍റെ ‘രാജകുടുംബ ‘വും ‘രാജകുമാരനും ‘ നിയമത്തിന് മുന്നിൽ ‘കൂടുതൽ തുല്യ’രായിരുന്ന കാലം കഴിഞ്ഞെന്ന് മനസിലാക്കുക.
നിയമത്തിന്‍റെ പരിരക്ഷ ചിലർ മാത്രമനുഭവിച്ച രീതി പുതിയ ഭാരതത്തിൽ ഇല്ലെന്നറിയണം.
തൻ്റെ നാവിലെ വികട സരസ്വതി സ്ഥിരം വിനയാകുന്നതിന് വയനാട്ടിലെ ജനങ്ങളോട് രാഹുൽ ഗാന്ധി മാപ്പു പറയണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button