ഇടപാടുകൾ നടത്താതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നിന്നും 206.50 രൂപ ഡെബിറ്റ് ആയതിൽ വ്യക്തത വരുത്തി ബാങ്ക് അധികൃതർ. റിപ്പോർട്ടുകൾ പ്രകാരം, സേവിംഗ്സ് അക്കൗണ്ടിൽ നിന്നാണ് തുക ഡെബിറ്റ് ആയിട്ടുള്ളത്. യുവ, ഗോൾഡ്, കോമ്പോ, മൈ കാർഡ് എന്നീ പേരുകളിൽ ഡെബിറ്റ് കാർഡ് ഉള്ളവരിൽ നിന്നാണ് എസ്ബിഐ 206 രൂപ 50 പൈസ പിടിച്ചത്. തുക ഡെബിറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് അക്കൗണ്ട് ഉടമകൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.
യുവ, ഗോൾഡ്, കോമ്പോ, മൈ കാർഡ് എന്നിങ്ങനെയുള്ള ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നതിന് ആന്യുവൽ മെയിന്റനൻസ് ചാർജ്, സർവീസ് ഫീ എന്നിവ ബാങ്ക് ഈടാക്കാറുണ്ട്. ഈ തുകയാണ് ബാങ്ക് ഡെബിറ്റ് ചെയ്തിട്ടുള്ളത്. ആന്യുവൽ മെയിന്റൻസ് ചാർജ് ഇനത്തിൽ 175 രൂപയും, 18 ശതമാനം ജിഎസ്ടിയും ചേരുന്നതാണ് 206 രൂപ 50 പൈസ.
Post Your Comments