ErnakulamKeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

സിനിമയിലെ സുഹൃത്തുക്കളെ എനിക്ക് ഇഷ്ടമായിരുന്നു, പക്ഷെ കിട്ടിയതൊക്കെ പാരകളായിരുന്നു

കൊച്ചി: ‘ക്ലാസ്‌മേറ്റ്‌സ്’ എന്ന ചിത്രത്തിലെ റസിയ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് രാധിക. ഇപ്പോൾ, വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ക്കൊപ്പം ആയിഷ എന്ന സിനിമയിലാണ് രാധിക തിരിച്ചെത്തിയത്. സിനിമയില്‍ നിന്നും തനിക്ക് ലഭിച്ച സുഹൃത്തുക്കള്‍ എല്ലാം പാരകള്‍ ആയിരുന്നുവെന്നും സുഹൃത്തുക്കളുമായി തനിക്ക് കോണ്‍ടാക്ട് ഒന്നുമില്ല എന്നും രാധിക തുറന്നു പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് രാധിക ഇക്കാര്യം വ്യക്തമാക്കിയത്.

രാധികയുടെ വാക്കുകൾ ഇങ്ങനെ;

‘എപ്പോഴും സംസാരിക്കുന്ന ആള്‍ക്കാര്‍, ഒരു ക്ലോസ് സര്‍ക്കിള്‍ എനിക്ക് കുറവാണ്. പക്ഷെ വിഷുവിനോ ഓണത്തിനോ ഞാന്‍ എല്ലാവര്‍ക്കും ഹാപ്പി വിഷു എന്നോ, ഹാപ്പി ഓണം എന്നോ മെസേജ് അയക്കുമ്പോള്‍ ഓര്‍ക്കാറുണ്ട്. അല്ലാതെ ആരുമായിട്ടും ഒരു പേഴ്‌സണല്‍ ടച്ച് ഇല്ല. എല്ലാം വിട്ടുപോയി.

ആഭ്യന്തര സൂചികകൾ മുന്നേറി, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു

സുഹൃത്തുക്കളെ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷെ കിട്ടിയതൊക്കെ പാരകളായിരുന്നു. എന്റെ ഒരു ക്യാരക്ടര്‍ വച്ചിട്ട് അത് എനിക്ക് മനസിലാക്കാന്‍ പറ്റുന്ന അവസ്ഥ ആയിരുന്നില്ല. കുറേ കഴിഞ്ഞ്, അതൊക്കെ മനസിലായപ്പോള്‍ എനിക്ക് തോന്നി എന്തിനാ ആവശ്യമില്ലാതെ പോയി പണി വാങ്ങുന്നതെന്ന്.

അങ്ങനെ കാണുമ്പോള്‍ മാത്രം സംസാരിക്കുന്ന ഒരു രീതിയായി. ആരും എന്നെ വിളിക്കാറില്ല. അടുത്ത് ഞാന്‍ ആയിഷ ചെയ്യുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ നിനക്ക് ഇപ്പോഴും സിനിമ ചെയ്യാന്‍ ഇഷ്ടമുണ്ടോ എന്നാണ് പലരും ചോദിച്ചത്. ആദ്യമൊക്കെ വിഷമമുണ്ടായിരുന്നു. പിന്നെ ഇതൊക്കെ ഓര്‍ത്ത് വിഷമിക്കേണ്ട ആവശ്യമില്ലെന്ന് തോന്നി.’

shortlink

Related Articles

Post Your Comments

Related Articles


Back to top button