ആഭ്യന്തര സൂചികകൾ മുന്നേറ്റം തുടർന്നതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഏറ്റക്കുറച്ചിലുകൾക്ക് വിധേയമായെങ്കിലും, ആഭ്യന്തര സൂചികകൾ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ബിഎസ്ഇ സെൻസെക്സ് 139.91 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 58,214.59- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 44.40 പോയിന്റ് നേട്ടത്തിൽ 17,151.90- ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ന് വിപണിയിൽ 1,993 ഓഹരികളുടെ വില ഉയരുകയും, 1,421 ഓഹരികളുടെ വില ഇടിയുകയും, 128 ഓഹരികളുടെ വില മാറ്റമില്ലാതെയുമാണ് തുടർന്നത്. എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, സൺ ഫാർമ, ടാറ്റാ കൺസ്യൂമർ പ്രോഡക്റ്റ് തുടങ്ങിയവയുടെ ഓഹരികൾ നേട്ടം കൈവരിച്ചു. അതേസമയം, ബിപിസിഎൽ, കോൾ ഇന്ത്യ, എൻടിപിസി, അദാനി പോർട്ട്സ്, ആക്സിസ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. ഇന്ന് ഓഹരി വിപണിയിൽ 20 കേരള കമ്പനികൾക്കാണ് നേട്ടമുണ്ടാക്കാൻ സാധിച്ചത്.
Also Read: അഞ്ച് ദിവസത്തെ പഴക്കം: കട്ടിലിനടിയിൽ യുവതിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ, ഭർത്താവിനായി തെരച്ചിൽ
Post Your Comments