തിരുവനന്തപുരം: സച്ചിൻ ദേവിനെതിരെയുള്ള പരാതിയുമായി മുന്നോട്ട് പോകുമെന്ന് കെകെ രമ എംഎൽഎ. തൻ്റെ പരാതിയിൽ പൊലീസ് ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പരാതി വിദഗ്ധമായി ഒതുക്കി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കെകെ രമ ആരോപിച്ചു.
അന്വേഷണം നടത്താതിരിക്കാൻ പൊലീസിന് കടുത്ത സമ്മർദ്ദമുണ്ടെന്നും രമ പറഞ്ഞു.
പരാതിയിൽ നിന്നും പിന്നോട്ടു പോകില്ലെന്നും രമ പറഞ്ഞു. നിയമ നടപടിയുമായി മുന്നോട്ട് പോകും. തൻ്റെ പരിക്കിനെ മോശമായ രീതിയിൽ പ്രചരിപ്പിച്ചു, ഇതിനെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും രമ പറഞ്ഞു
Post Your Comments