തിരുവനന്തപുരം: ഓസ്കാർ അവാർഡ് നേടിയ കീരവാണിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കൊണ്ട് യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച ഇംഗ്ലീഷ് പോസ്റ്റിലെ പിശക് ആണ് ട്രോളർമാരുടെ ഇന്നത്തെ വിഷയം. പോസ്റ്റിലെ വ്യാകരണ – വാക്യഘടനാ പിശകുകളെ ട്രോളി സോഷ്യൽ മീഡിയ രംഗത്തെത്തിയതോടെ ചിന്ത പോസ്റ്റ് മുക്കി. ഇപ്പോഴിതാ, ഇതിനെയും പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.
‘പ്രത്യേക അറിയിപ്പ്. പാട്ടെഴുത്തുകാരൻ ചന്ദ്ര ബോസിന്റെ കയ്യിൽ നിന്നും ഓസ്കാർ വാങ്ങുക വഴി തെലുങ്ക് സിനിമാ സാഹിത്യത്തിന് അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുത്ത കീരവാണിയെ പ്രശംസിച്ചുള്ള പോസ്റ്റ് ഒരു വാഴക്കുല വെട്ടുന്ന ലാഘവത്തോടെ ഞങ്ങളുടെ ഡോക്ടർ തന്റെ ഫേസൂക്കിൽ നിന്നും വെട്ടിയിരിക്കുകയാണ് സൂർത്തുക്കളേ…’, ശ്രീജിത്ത് പരിഹസിച്ചു.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് എടുത്ത നമ്മുടെ ചിന്ത മാഡം ഓസ്‌കാര്‍ അവാര്‍ഡ് നേടിയ കീരവാണിയെ ആദരിച്ച് പോസ്റ്റിട്ടത് കണ്ടാല്‍ പെറ്റമ്മപോലും സഹിക്കില്ലെന്നും അദ്ദേഹം നേരത്തെ പരിഹസിച്ചു. ചിന്തയുടെ ഇംഗ്ലീഷിലുള്ള പരിജ്ഞാനത്തിന് തനിക്കൊരു സര്‍വകലാശാല ഉണ്ടായിരുന്നെങ്കില്‍ ഞാനും ചിന്തയ്ക്ക് ഒരു ഡോക്ടറേറ്റ് കൊടുത്ത് ആദരിച്ചേനേ എന്നും ശ്രീജിത്ത് പണിക്കര്‍ പറയുന്നു.
അതേസമയം, ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ചിന്താ ജെറോം, ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് അതിന്റെ സംഗീത സംവിധായകന്‍ കീരവാണിക്കും, ഗാനരചയിതാവ് ചന്ദ്രബോസിനും ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ചപ്പോള്‍ അവരെ അഭിനന്ദിച്ചുകൊണ്ടിട്ട ഫേസ്‌ബുക്ക് പോസ്റ്റിലാണ് പിശക് സംഭവിച്ചത്. പിശക് ചൂണ്ടിക്കാട്ടിയതും ചിന്ത പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
Post Your Comments