തൊടുപുഴ: കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി കാത്തിരുന്ന വീട്ടുകാര്‍ ഒടുവില്‍ തന്റെ മകളെ കണ്ടെത്തിയത് കിടപ്പുമുറിയിലെ കട്ടിലനിടിയില്‍ പുതപ്പില്‍ പൊതിഞ്ഞ് ജീവനറ്റ നിലയില്‍. കാഞ്ചിയാര്‍ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപികയായ 27കാരി അനുമോളുടെ മരണമാണ് ഒരുനാടിനെ മുഴുവന്‍ നടുക്കിയത്.
ശനിയാഴ്ച നടക്കുന്ന സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി, വെള്ളിയാഴ്ചയാണ് അനുമോള്‍ വീട്ടിലെത്തിയത്. രാവിലെ സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ അവള്‍ ഇറങ്ങിപ്പോയെന്ന് ഭർത്താവ് അറിയിച്ചു. എന്നാല്‍, ഭര്‍ത്താവ് ബിജേഷിനെ കാണാതെയുമായി.
ഞായറാഴ്ചയാണ് യുവതിയെ കാണാനില്ലെന്ന് കാട്ടി ബിജേഷും യുവതിയുടെ കുടുംബാംഗങ്ങളും പൊലീസിൽ പരാതി നല്‍കിയത്. പരാതി നൽകാൻ പോകുന്നതിന് മുൻപ് യുവതിയുടെ കുടുംബം ബിജേഷിന്റെ വീട്ടിൽ വരികയും അമ്മ ഫിലോമിന കിടപ്പുമുറിയിൽ കയറാൻ ശ്രമിച്ചപ്പോൾ ബിജേഷ് പിന്തിരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്ന് കുടുംബത്തിന് സംശയമൊന്നും തോന്നിയില്ല. പിന്നാലെ കട്ടപ്പന പൊലീസിൽ ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകുകയും ചെയ്തു. പരാതി നൽകിയതിന് പിന്നാലെ ബിജേഷിനെയും കാണാതായി.
മാതാപിതാക്കൾ ഇവരുടെ വീട്ടിൽ എത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നത് കണ്ടതോടെയാണ് ബിജേഷിനെ കാണാനില്ലെന്ന വിവരം മനസ്സിലായത്. യുവതിയുടെ സഹോദരനും അച്ഛനും ചേർന്ന് പിൻവശത്തെ വാതില്‍ തള്ളിത്തുറന്ന് അകത്തുകയറിയപ്പോള്‍ ദുര്‍ഗന്ധം അനുവഭപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെ കിടപ്പുമുറിയിലെ കട്ടിലിനടിയിലെ കമ്പിളിപുതപ്പ് മാറ്റിയപ്പോള്‍ കൈ പുറത്തേക്ക് വരികയായിരുന്നു
പിന്നാലെ പൊലീസിനെ വിവരം അറിയിച്ചു. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി.
Post Your Comments