KeralaCinemaLatest NewsNewsEntertainmentKollywood

ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ കവർച്ച: മോഷണം പോയത് 60 പവൻ ആഭരണങ്ങൾ

രജനികാന്തിന്റെ മൂത്ത മകളും നടൻ ധനുഷിന്റെ മുൻ ഭാര്യയുമായ ഐശ്വര്യ രജനികാന്തിന്റെ ചെന്നൈയിലെ വീട്ടിൽ മോഷണം. ലോക്കറിൽ സൂക്ഷിച്ചിരുന്ന 60 പവൻ സ്വർണവും വജ്രാഭരങ്ങളുമാണ് മോഷണം പോയത്. വിഷയത്തിൽ തെയ്‌നാംപേട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മോഷണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഐപിസി സെക്ഷൻ 381 പ്രകാരം തേനാംപേട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഐശ്വര്യ തന്റെ രണ്ട് ആൺമക്കൾക്കൊപ്പമാണ് താമസിക്കുന്നത്, ആഭരണങ്ങൾ അവളുടെ വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇക്കാര്യം വീട്ടിലെ ചില ജോലിക്കാർക്ക് അറിയാമായിരുന്നു എന്നും ഐശ്വര്യ പരാതിയിൽ പറയുന്നു. ചെന്നൈയിലെ തെയ്‌നാംപേട്ട് പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ ഐശ്വര്യ, താൻ ഈ വീട്ടിൽ അധികനേരം താമസിച്ചിരുന്നില്ലെന്നും വീട്ടുജോലിക്കാർ ഇവിടെ പതിവായി വരാറുണ്ടെന്നും പറഞ്ഞു.

ഐശ്വര്യ രജനികാന്ത് ഇപ്പോൾ തന്റെ വരാനിരിക്കുന്ന ചിത്രമായ ലാൽ സലാമിന്റെ ഷൂട്ടിംഗിന്റെ തിരക്കിലാണ്. 2019-ൽ തന്റെ സഹോദരി സൗന്ദര്യയുടെ വിവാഹത്തിൽ വെച്ചാണ് താൻ ആഭരണങ്ങൾ അവസാനമായി കണ്ടതെന്ന് പരാതിയിൽ പറയുന്നു. വിവാഹത്തിന് ശേഷം ഇവയെല്ലാം തന്റെ കൈവശമുണ്ടായിരുന്ന ലോക്കറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഡയമണ്ട് സെറ്റുകൾ, പുരാതന സ്വർണാഭരണങ്ങൾ, നവരത്നം സെറ്റുകൾ, വളകൾ, 3.60 ലക്ഷം രൂപ വിലമതിക്കുന്ന 60 പവൻ എന്നിവയാണ് മോഷണം പോയത്. താൻ വീട്ടിലില്ലാത്ത സമയത്തും സെന്റ് മേരീസ് റോഡിലെ തന്റെ അപ്പാർട്ട്‌മെന്റിൽ ഇടയ്ക്കിടെ വന്നിരുന്ന വീട്ടുജോലിക്കാരായ ഈശ്വരി, ലക്ഷ്മി, ഡ്രൈവർ വെങ്കട്ട് എന്നിവരെ തനിക്ക് സംശയമുണ്ടെന്ന് ഐശ്വര്യ പരാതിയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button