KeralaCinemaMollywoodLatest NewsNewsEntertainmentMovie Gossips

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ‘കള്ളനും ഭഗവതിയും’: സെക്കൻഡ് ടീസർ പുറത്ത്

തിരുവനന്തപുരം: വിഷ്ണു ഉണ്ണികൃഷ്ണന്‍, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന്റെ സെക്കൻഡ് ടീസർ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു.

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസിൻ്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ, മോഷണശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നിൽക്കുന്ന ‘മാത്തപ്പൻ’ എന്ന കള്ളൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാക്കുന്ന സംഭവങ്ങൾ അത്യന്തം നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു. കെ.വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി അനിലും ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.

മൈക്രോവേവില്‍ പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

നർമ്മവും ഫാന്റസിയും ദൃശ്യ ഭംഗിയും ഇമ്പമാർന്ന ഗാനങ്ങളുമൊക്കെ കോർത്തിണക്കിയ ഈ ചിത്രം ഒരു പുതിയ അനുഭവമായിരിക്കും പ്രേക്ഷകർക്ക് നൽകുക. സലിം കുമാർ, പ്രേംകുമാർ. ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നു.

ഗാനങ്ങൾ- സന്തോഷ് വർമ്മ, സംഗീതം- രഞ്ജിൻ രാജ്, ഛായാഗ്രഹണം- രതീഷ് റാം, എഡിറ്റിംഗ്- ജോൺ കുട്ടി, കലാസംവിധാനം- രാജീവ് കോവിലകം,പ്രെഡക്ഷൻ എക്സിക്യൂട്ടീവ് – ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ കൺടോളർ- രാജേഷ് തിലകം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജശേഖരൻ. ചിത്രം ഉടൻ പ്രദർശനത്തിനെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button