തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ കുറച്ചുനാളുകളായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഗര്‍ജനങ്ങളും ധാര്‍ഷ്ട്യവുമാണ് വാര്‍ത്തകളിലും ചര്‍ച്ചകളിലും സ്ഥാനം പിടിക്കുന്നത്. ഇതിനു പുറമെ ട്രോളുകളും വൈറലായി കഴിഞ്ഞു.
കൂറ്റനാട് നിന്ന് കെ റെയിലില്‍ കയറി 25 മിനിറ്റ് കൊണ്ട് കൊച്ചിയിലെത്തി കുടുംബശ്രീക്കാര്‍ക്ക് രണ്ട് കെട്ട് അപ്പം വിറ്റ് ഉച്ചയൂണിന് മുമ്പേ വീട് എത്താമെന്നുമുള്ള എം.വി ഗോവിന്ദന്റെ കണ്ടുപിടുത്തമാണ് സൂപ്പര്‍ ഹിറ്റായത്, പിന്നാലെ മൈക്ക് ഓപ്പറേറ്ററെ ശകാരിച്ചതും വലിയ വാര്‍ത്തയായി. ഇതെല്ലാം കഴിഞ്ഞ് ഇപ്പോള്‍ തനിക്ക് ഒരു നട്ടെല്ല് അല്ല പത്ത് എണ്ണമാണ് എന്ന ഡയലോഗും വന്നു കഴിഞ്ഞു. ഇതോടെ സോഷ്യല്‍ മീഡിയയും ഉണര്‍ന്നു.
ഇപ്പോള്‍ ഗോവിന്ദനെ ട്രോളി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് കുറിപ്പാണ് വൈറലായിരിക്കുന്നത്. ആളെ വേണ്ടത്ര പരിചയമില്ലാന്ന് തോന്നണൂ… ലോകപ്രസിദ്ധനാ… തനിഗോപിന്ദന്‍… പത്ത് നട്ടെല്ലാ ഇവന് എന്നിട്ടിരിക്കുന്ന പോസ്റ്റ് നിമിഷനേരം കൊണ്ടാണ് വൈറലായത്.
Read Also; മഹിളാ സമ്മാൻ സേവിംഗ്സ് സ്കീം: സ്ത്രീകൾക്കായുള്ള ഒറ്റത്തവണ നിക്ഷേപ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയൂ
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..
‘ആളെ വേണ്ടത്ര പരിചയമില്ലാന്ന് തോന്നണൂ… ലോകപ്രസിദ്ധനാ… തനിഗോപിന്ദന്‍… പത്ത് നട്ടെല്ലാ ഇവന്… പ്രശസ്തനായ അസ്ഥിരോഗ വിദഗ്ധന്‍ ഇഡ്ഡലി ഇവന്റെ പ്രൊഫസര്‍ ആയിരുന്നു. അദ്ദേഹം പണ്ട് മൈക്കിന്റെ ടെക്‌നോളജിയില്‍ ഒരു പേപ്പര്‍ അവതരിപ്പിക്കാന്‍ വേണ്ടി എന്നെ കൊച്ചിയിലേക്ക് ക്ഷണിക്കുകയുണ്ടായി. കൂറ്റനാടു വച്ച്. അന്ന് ഇഡ്ഡലിയുടെ ജൂനിയര്‍ ആയിരുന്നു ഇവന്‍. അറിയുമോ? ആധുനിക പാചകശാസ്ത്രത്തില്‍ ലോകപ്രസിദ്ധമായ രണ്ട് അപ്പക്കുട്ടകള്‍ ഇവന്റെയാ… ഈ നിക്കുന്ന ഗോപിന്ദന്റെ’…
Post Your Comments