ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിലും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. സുരക്ഷിതമായ ഭാവിക്കായി നിക്ഷേപ പദ്ധതികളിൽ അംഗമാകുന്നത് ഏറെ ഗുണം ചെയ്യും. സ്ത്രീകൾക്ക് മാത്രമായി പ്രത്യേക നിക്ഷേപ പദ്ധതികൾ കേന്ദ്രസർക്കാർ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ, സ്ത്രീകൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന ഒറ്റത്തവണ നിക്ഷേപ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ്സ് സ്കീം. കേന്ദ്ര ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച ഏറ്റവും പുതിയ ലഘു സമ്പാദ്യ പദ്ധതി കൂടിയാണിത്. ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം.
സ്ത്രീകളുടെയും പെൺകുട്ടികളുടെയും സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഈ പദ്ധതിക്ക് കീഴിൽ രണ്ട് വർഷത്തേക്ക് 2 ലക്ഷം രൂപ നിക്ഷേപിക്കാൻ സാധിക്കും. രണ്ട് വർഷത്തേക്ക് 7.50 ശതമാനം നിരക്കിലാണ് പലിശ ലഭിക്കുക. 2023 ഏപ്രിൽ ഒന്ന് മുതലാണ് പദ്ധതി പ്രാബല്യത്തിലാകുക. 2025 മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. 10 വയസ് മുതലുള്ള പെൺകുട്ടികൾക്ക് ഈ പദ്ധതിയിൽ അംഗമാകാം.
Also Read: നിങ്ങളുടെ കിഡ്നിയെ അപകടത്തിലാക്കിയേക്കാവുന്ന 8 ശീലങ്ങൾ ഇവയാണ്
Post Your Comments