ThiruvananthapuramLatest NewsKeralaNattuvarthaNews

‘റിയാസിന്റെ വളര്‍ച്ച ക്രൈമിന്റെ ഓഫീസ് ആക്രമിച്ച് ലാവ്‌ലിന്‍ രേഖകൾ തീയിട്ടതിന് പിന്നാലെ, കുടുംബത്തിലും ഇടംനല്‍കി’

തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഗുരുതരമായ ആരോപണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. പ്രതിപക്ഷത്തെ വാഴപ്പിണ്ടിയെന്നു വിളിച്ച മന്ത്രി മുഹമ്മദ് റിയാസിന്റെ നട്ടെല്ല് ഒരു തെരുവുഗുണ്ടയുടേതാണെന്ന് സുധാകരൻ പറഞ്ഞു. ക്രൈമിന്റെ ഓഫീസ് ആക്രമിച്ച് ലാവ്‌ലിന്‍ രേഖകൾ തീയിട്ടതിന് പിന്നാലെയാണ് റിയാസിന്റെ രാഷ്ട്രീയ വളര്‍ച്ച ആരംഭിച്ചതെന്നും ലാവ്‌ലിന്‍ രേഖകള്‍ അപ്രത്യക്ഷമായതോടെ പിണറായി വിജയന് മുഖ്യമന്ത്രി പദത്തിലെത്താൻ സാധിച്ചു എന്നും സുധാകരൻ വ്യക്തമാക്കി.

കെ സുധാകരന്റെ വാക്കുകൾ ഇങ്ങനെ;

ലാവ്‌ലിന്‍ ഇടപാടിന്റെയും കമല ഇന്റര്‍നാഷണല്‍ എക്സ്‌പോര്‍ട്ട് കമ്പനിയുടെയും വിശദാംശങ്ങള്‍ ടി.പി. നന്ദകുമാറിന്റെ ക്രൈംവാരിക 2005 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അന്ന് മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ 15 അംഗ ഗുണ്ടാസംഘം ക്രൈമിന്റെ കോഴിക്കോട് ഓഫീസ് ആക്രമിച്ച് മുഴുവന്‍ രേഖകളും എടുത്തുകൊണ്ടു പോകുകയും ഓഫീസിന് തീയിടുകയും ചെയ്തു. ഇതു സംബന്ധിച്ച് കോഴിക്കോട്ട് കസബ പോലീസ് സ്റ്റേഷനില്‍ രണ്ടു കേസുകളുണ്ട്.

തൃശൂരിലെ സദാചാര കൊല; നാല് പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍, ഒളിവിലായിരുന്ന പ്രതികൾ പിടിയിലായത് ഉത്തരാഖണ്ഡില്‍ നിന്ന് 

സിഐടിയു നേതാവ് ഇ ബാലനന്ദന്‍ നല്‍കിയ വിലപ്പെട്ട രേഖകളാണ് അന്ന് നഷ്ടപ്പെട്ടത്. സംസ്ഥാന വ്യാപകമായി സിപിഎം ഗുണ്ടകള്‍ ക്രൈമിന്റെ കോപ്പികള്‍ പിടിച്ചെടുത്ത് പിണറായി വിജയന് സംരക്ഷണം നല്‍കി. ലാവ്‌ലിന്‍ രേഖകള്‍ അപ്രത്യക്ഷമായതോടെയാണ് പിണറായി വിജയന് മുഖ്യമന്ത്രി പദത്തിലെത്താൻ സാധിച്ചത്. ക്രൈമിന്റെ ഓഫീസില്‍ നിന്ന് ലാവ്‌ലിന്‍ രേഖകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് റിയാസിന് അമ്പരപ്പിക്കുന്ന രാഷ്ട്രീയ വളര്‍ച്ചയാണ് കണ്ടത്.

‘അമ്മയും അച്ഛനും ക്ഷമിക്കണം, ഞാന്‍ ജീവിതം അവസാനിപ്പിക്കുന്നു’: ജാൻവിയുടെ ആത്മഹത്യ കുറിപ്പിൽ കാരണവും പുറത്ത്

2005ല്‍ നടന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ കോഴിക്കോട് നഗരസഭയിലെ പാളയം സീറ്റും 2009ല്‍ കോഴിക്കോട് ലോക്സഭാ സീറ്റും അര്‍ഹരായ അനേകരെ തഴഞ്ഞ് തരപ്പെടുത്തിയെങ്കിലും രണ്ടിലും തോറ്റു. ഓഫീസ് ആക്രമണത്തിനു ശേഷം സംഘടനാ രംഗത്ത് കുതിച്ചുയര്‍ന്ന് 2017ല്‍ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യ പ്രസിഡന്റായി. ഇതിനിടെ കുടുംബത്തിലും ഇടം നല്‍കി. 2021ല്‍ ആദ്യമായി നിയമസഭാ സീറ്റ് നേടുകയും പാര്‍ട്ടിയിലെ പരിണിതപ്രജ്ഞരായ സീനിയര്‍ നേതാക്കളെയും യുവനേതാക്കളെയും വെട്ടിമാറ്റി സുപ്രധാന വകുപ്പുകളോടു കൂടി മന്ത്രി ആക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button