ThrissurNattuvarthaLatest NewsKeralaNews

ഭാര്യയുടെ മരണാനന്തര ചടങ്ങിനെത്തിയ ബന്ധുവിന്റെ മകളെ പീഡിപ്പിച്ചു : 58-കാരന് ഏഴ് കൊല്ലം കഠിനതടവ്

അഞ്ചേരി സ്വദേശി ക്രിസോസ്റ്റം ബഞ്ചമിനെയാണ് കോടതി ശിക്ഷിച്ചത്

തൃശ്ശൂ‍ർ: ഭാര്യയുടെ മരണാനന്തരചടങ്ങിനെത്തിയ ബന്ധുവിന്റെ മകളെ പീഡിപ്പിച്ച സംഭവത്തിൽ 58-കാരന് ഏഴ് കൊല്ലം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. അഞ്ചേരി സ്വദേശി ക്രിസോസ്റ്റം ബഞ്ചമിനെയാണ് കോടതി ശിക്ഷിച്ചത്. തൃശൂർ ഒന്നാം അഡീ ജില്ലാ ജഡ്ജ് പി.എൻ വിനോദ് ആണ് ശിക്ഷ വിധിച്ചത്. 50,000 രൂപ പിഴ അടയ്ക്കണമെന്നും കോടതി നിർ​ദ്ദേശത്തിൽ പറയുന്നു.

Read Also : കുമളിയിൽ പതിനാറുകാരി പ്രസവിച്ചു; പ്രായപൂർത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പോലീസ് തിരച്ചിൽ തുടങ്ങി

2017 നവംബർ 21 നായിരുന്നു കേസിനാസ്പദമായ സംഭവം. ക്രിസോസ്റ്റം ബഞ്ചമിന്റെ ഭാര്യയുടെ മരണാനന്തരചടങ്ങിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. വിദേശത്തു നിന്നെത്തിയതായിരുന്നു പെൺകുട്ടിയും കുടുംബവും. കുട്ടിയുടെ അച്ഛനമ്മമാർ പ്രതിയുടെ മകനുമായി ഷോപ്പിങിന് പോയ സമയത്തായിരുന്നു പീഡനം നടന്നത്.

വിദേശത്ത് തിരികെയെത്തിയ കുട്ടി സ്കൂളിലാണ് സംഭവം വെളിപ്പെടുത്തിയത്. തുടർന്ന്, ഇ – മെയിൽ മൂലം പരാതി നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button