Latest NewsNewsInternational

ലോകമെങ്ങ് നിന്നുമുള്ള രോഗാണുക്കൾ എവറസ്റ്റ് കൊടുമുടിയിൽ വിശ്രമത്തിൽ: ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

പർവ്വതാരോഹകർക്ക് എന്നും ആവേശമാണ് ഏവറസ്റ്റ് കൊടുമുടി. എന്നാൽ, ആ ഏവറസ്റ്റ് കൊടുമുടി ഇന്ന് ലോകമെങ്ങുനിന്നുമുള്ള രോഗാണുക്കൾ ഉറങ്ങുന്ന പ്രദേശമാണെന്ന് പുതിയ പഠനത്തിൽ വ്യക്തമാക്കുന്നത്. ഏവറസ്റ്റ് കൊടുമുടി കയറുന്ന പർവ്വതാരോഹകർ യാത്രയ്ക്കിടെ തുമ്മുകയോ ചുമക്കുകയോ തുപ്പുകയോ ചെയ്യുമ്പോൾ പുറം തള്ളുന്ന രോഗാണുക്കൾ നൂറ്റാണ്ടുകളായി തണുത്തുറഞ്ഞ ലോകത്ത് സംരക്ഷിക്കപ്പെടുമെന്നാണ് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്.

Read Also: ഇന്ത്യന്‍ സേനകള്‍ക്ക് കൂടുതല്‍ കരുത്ത്, 70,000 കോടി രൂപയുടെ ആയുധ ശേഖരം വാങ്ങാന്‍ കേന്ദ്രത്തിന്റെ അനുമതി

ഉയർന്ന പ്രദേശങ്ങളിലെ കഠിനമായ സാഹചര്യങ്ങളെ ചെറുക്കാനും പതിറ്റാണ്ടുകളോ എന്തിന് നൂറ്റാണ്ടുകളോളം മണ്ണിൽ ഉറങ്ങിക്കിടക്കുന്ന സൂക്ഷ്മജീവികളായി അവയെ അവശേഷിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് ഗവേഷകർ പറയുന്നു. ആർട്ടിക്, അന്റാർട്ടിക്ക്, ആൽപൈൻ റിസർച്ച് എന്നിവയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.

Read Also: ‘എത്ര കാലം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കും? പറയുന്നത് അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ, രാഹുൽ ഗാന്ധി മാപ്പ് പറയണം: ബിജെപി

shortlink

Related Articles

Post Your Comments

Related Articles


Back to top button