വർക്കല: റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് വീട്ടമ്മ മരിച്ചു. മണമ്പൂർ ആഭ നിവാസിൽ സുപ്രഭ (63) യാണ് മരിച്ചത്.
Read Also : പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറി; മലയാളിയായ പ്രിന്‍സിപ്പല്‍ അറസ്റ്റിലായി
വർക്കലയിൽ ഇന്നലെ രാവിലെ 11.20-ന് ആയിരുന്നു സംഭവം. തിരുവനന്തപുരത്തേക്കു പോകാനായി എത്തിയതായിരുന്നു ഇവർ. തുടർന്ന്, വർക്കല റെയിൽവേ സ്റ്റേഷനിലെ ഫ്ലാറ്റ്ഫോമിലേക്കു പോകാനായി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ, വർക്കല സ്റ്റേഷനിൽ സ്റ്റോപ്പ് ഇല്ലാത്ത അമൃത്സർ-കൊച്ചുവേളി എക്സ്പ്രസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വീട്ടമ്മ തത്ക്ഷണം മരിച്ചു.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments