IdukkiKeralaNattuvarthaLatest NewsNews

ഇരട്ടയാർ അണക്കട്ടിൽ കക്കൂസ് മാലിന്യം തള്ളി : രണ്ടുപേർ അറസ്റ്റിൽ, കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

ആലപ്പുഴ സ്വദേശികളായ രാംലാൽ, സന്തോഷ് എന്നിവരാണ് പിടിയിലായത്

കട്ടപ്പന: ഇരട്ടയാർ അണക്കട്ടിൽ കക്കൂസ് മാലിന്യം തള്ളിയ രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ സ്വദേശികളായ രാംലാൽ, സന്തോഷ് എന്നിവരാണ് പിടിയിലായത്. കട്ടപ്പന പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

ഇടുക്കി കട്ടപ്പനയിൽ ആറാം തീയതി രാത്രിയിലാണ് സംഭവം. കട്ടപ്പന നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് ശേഖരിച്ച മാലിന്യമാണ് ഇരട്ടയാർ അണക്കെട്ടിൽ രണ്ടിടങ്ങളിലായി തള്ളിയത്. തുടർന്ന് രാത്രി തന്നെ ഡ്രൈവറായ ആലപ്പുഴ തേവർവട്ടം രാംനിവാസിൽ രാംലാലും, സഹായിയായ എരമല്ലൂർ സന്തോഷ് ഭവനിൽ സന്തോഷും വാഹനവുമായി ആലപ്പുഴയിലേയ്ക്ക് കടന്നു.

Read Also : മഴക്കാലക്കെടുതികളെ നേരിടാൻ ജാഗ്രതയോടെയുള്ള പൊതുഇടപെടലുകളാണ് ആവശ്യം: ഏപ്രിൽ ഒന്നു മുതൽ കേരളം ക്ലീനാകുമെന്ന് മുഖ്യമന്ത്രി

ശുദ്ധജല പദ്ധതികളുടെ പ്രവർത്തനം ഉൾപ്പെടെ അവതാളത്തിലായതോടെ ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്‍റ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇരട്ടയാർ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലുള്ള സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് വാഹനം പൊലീസ് കണ്ടെത്തിയത്.

തുടർന്ന്, രാംലാലിനെയും സന്തോഷിനെയും കട്ടപ്പന സ്റ്റേഷനിൽ വിളിച്ച് വരുത്തി അറസ്റ്റ് രേഖപ്പടുത്തുകയായിരുന്നു. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കൽ, കുടിവെള്ളം മലിനമാക്കൽ, പൊതുജന ആരോഗ്യം നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button