തിരുവനന്തപുരം:തമ്പാനൂരില്‍ പ്രവര്‍ത്തിക്കുന്ന പോത്തീസ് സ്വര്‍ണ മഹല്‍ പൂട്ടിച്ചു. ആമഴഞ്ചാന്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി വിട്ടതിനെ തുടര്‍ന്നാണ് നടപടി. പൊലീസും നഗര സഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സ്ഥാപനത്തിലെത്തിയാണ് പൂട്ടിച്ചത്. ലൈസന്‍സില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പോത്തീസ് സ്വര്‍ണ മഹലില്‍ നിന്നും കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നഗരസഭയ്ക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത് ശരിയെന്നും തെളിഞ്ഞു. പൊതുസ്ഥലത്ത് മാലിന്യമൊഴിക്കുന്ന സ്ഥാപനത്തിനെതിരെ കോര്‍പ്പറേഷന്റെ പരാതിയില്‍ തമ്പാനൂര്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് സ്ഥാപനം പൂട്ടിച്ചത്.
അട്ടക്കുളങ്ങര രാമചന്ദ്ര ടെക്സ്റ്റൈല്‍സും ഓടയിലേക്ക് മാലിന്യം ഒഴുക്കിവിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കെആര്‍എഫ്ബിയുടെ ഓടയിലേക്കാണ് മാലിന്യം ഒഴുക്കുന്നതെന്നും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പിന്നാലെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കര്‍ശന നടപടികള്‍ സ്വീകരിക്കുവാന്‍ ബന്ധപ്പെട്ട എസ്എച്ച്ഒയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി മേയര്‍ അറിയിച്ചിരുന്നു.
Post Your Comments