നേമം: യുവാവിനെ ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് മുപ്ലാവിള വാറുവിളാക്കത്തു വീട്ടിൽ ചിക്കു ജയനെ(25) ആണ് ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്.
മൊട്ടമൂടിന് സമീപം ഞായറാഴ്ച രാവിലെയാണ് മൃതദേഹം റെയിവേ ട്രാക്കിന് സമീപം കണ്ടത്. തിരിച്ചറിയാൻ കഴിയാത്തവിധമായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൈയിലെ പച്ചകുത്തിയത് കണ്ടാണ് മരിച്ചത് ചിക്കു ജയനാണെന്ന് തിരിച്ചറിഞ്ഞത്.
Read Also : കാർബൺ പുറന്തള്ളുന്നതിൽ ഇന്ത്യൻ സമുദ്രമേഖല ആഗോള ശരാശരിയിലും താഴെ, സിഎംഎസ്ആർഐ പഠന റിപ്പോർട്ട് പുറത്ത്
സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത നരുവാമൂട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുകൾക്ക് കൈമാറി.
ഇയാൾ തിരുവല്ലം പൊലീസിനെ ആക്രമിച്ച് പൊലീസ് ജീപ്പ് അടിച്ചു തകർത്ത കേസിലും എംഡിഎംഎ കടത്തിയ കേസിലും പ്രതിയാണ്. പോക്സോ കേസിൽ ജയിൽ ആയിരുന്ന ഇയാൾ ഏതാനും ദിവസം മുൻപാണ് ജാമ്യത്തിലിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
Post Your Comments