ന്യൂഡൽഹി: വ്യോമയാന മേഖലയിലെ സൈബർ സുരക്ഷാ സംവിധാനത്തിന് പ്രത്യേക ബജറ്റ്. പാർലമെന്ററി കമ്മിറ്റിയാണ് പ്രത്യേക ബജറ്റ് ശുപാർശ ചെയ്തത്.
സൈബർ ആക്രമണങ്ങളെ ചെറുക്കുന്നതിന് ശക്തവും സമഗ്രവുമായ സംവിധാനം ഒരുക്കണമെന്ന ആവശ്യമാണ് കമ്മിറ്റി മുന്നോട്ടുവെച്ചിട്ടിട്ടുള്ളത്. കഴിഞ്ഞദിവസം നടന്ന ഗതാഗതം, വിനോദസഞ്ചാരം, സംസ്‌കാരം എന്നിവയ്ക്കുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയിലാണ് ഇതുസംബന്ധിച്ചുള്ള റിപ്പോർട്ടിൽ ശുപാർശ മുന്നോട്ട് വെച്ചത്. വ്യോമയാനമേഖല സൈബർ സുരക്ഷാ ഭീഷണികൾക്ക് ഇരയാകുമെന്ന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ വ്യോമയാന മേഖലയിലെ സൈബർ ആക്രമണങ്ങളെ ചെറുക്കുന്നതിനും യാത്രക്കാരുടെ സെൻസിറ്റീവ് ഡാറ്റയുടെ സംരക്ഷണത്തിനുമായി ആവശ്യമായ സർക്കുലറോ ഓർഡറോ പുറപ്പെടുവിക്കും. സുരക്ഷാ ഭീഷണികളിൽ നിന്ന് സിവിൽ ഏവിയേഷൻ മേഖലയെ സംരക്ഷിക്കാൻ നിലവിൽ സ്വീകരിച്ച പ്രതിരോധ നടപടികളെക്കുറിച്ച് എയർക്രാഫ്റ്റ് ഓപ്പറേറ്റർമാരിൽ നിന്ന് റിപ്പോർട്ട് തേടാനുള്ള മന്ത്രാലയത്തിന്റെ നീക്കത്തെ കമ്മിറ്റി അഭിനന്ദിച്ചു.
Read Also: ആശ്വാസ വാർത്ത: സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Post Your Comments