രാമപുരം: രോഗിയെ അഡ്മിറ്റ് ചെയ്യാത്തത്തിനുള്ള വിരോധം മൂലം ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും അസഭ്യം പറയുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത കേസില്‍ രണ്ടുപേർ അറസ്റ്റിൽ. രാമപുരം ഇടയനാല്‍ അര്‍ത്തിയില്‍ സ്റ്റാന്‍ലി (58), കുന്നപ്പള്ളി വടയാറ്റുകുന്നേല്‍ മനു (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രാമപുരം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി എട്ടിനു ഇരുവരും രാമപുരം ഹെല്‍ത്ത് സെന്ററില്‍ രോഗിയുമായി എത്തുകയും ഡോക്ടര്‍ പരിശോധിച്ച് വിടാന്‍ തുടങ്ങിയപ്പോള്‍ രോഗിയെ അഡ്മിറ്റ് ആക്കണമെന്നുള്ള ആവശ്യവുമായി ഇരുവരും ജീവനക്കാരെ അസഭ്യം പറയുകയും ജോലി തടസപ്പെടുത്തുകയുമായിരുന്നു.
തുടർന്ന്, ആശുപത്രി ജീവനക്കാര്‍ പൊലീസില്‍ നൽകിയ പരാതിയിൽ പൊലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments