KannurNattuvarthaLatest NewsKeralaNews

ഇ​രി​ട്ടി​യി​ൽ സ്ഫോ​ട​നം : ദ​മ്പ​തി​ക​ൾ​ക്ക് ​ഗുരുതര പ​രി​ക്ക്

കാ​ക്ക​യ​ങ്ങാ​ട് ആ​യി​ചോ​ത്ത് അ​മ്പ​ല​മു​ക്ക് പ​ന്നി​യോ​ട് മു​ക്കി​ലെ മു​ക്കോ​ല​പ​റ​മ്പ​ത്ത് ഹൗ​സി​ൽ എ.​കെ. സ​ന്തോ​ഷ് (35), ഭാ​ര്യ ല​സി​ത (30) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

ക​ണ്ണൂ​ർ: ഇ​രി​ട്ടി​യി​ൽ സ്ഫോ​ട​ന​ത്തി​ൽ ദ​മ്പ​തി​ക​ൾ​ക്ക് ​ഗുരുതര പ​രി​ക്കേ​റ്റു. കാ​ക്ക​യ​ങ്ങാ​ട് ആ​യി​ചോ​ത്ത് അ​മ്പ​ല​മു​ക്ക് പ​ന്നി​യോ​ട് മു​ക്കി​ലെ മു​ക്കോ​ല​പ​റ​മ്പ​ത്ത് ഹൗ​സി​ൽ എ.​കെ. സ​ന്തോ​ഷ് (35), ഭാ​ര്യ ല​സി​ത (30) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ത​ല​ശേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്.

Read Also : വീട്ടിലെത്തിയപ്പോൾ മുതൽ നല്ല ചുമ, ക്രമേണ അത് ശ്വാസംമുട്ടലായി; വിഷപ്പുകയ്ക്ക് ശാശ്വതമായ പരിഹാരം വേണമെന്ന് മമ്മൂട്ടി

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ​യാ​ണ് സ്ഫോടനം നടന്നത്. വീ​ടി​ന്‍റെ അ​ടു​ക്ക​ള​യു​ടെ പി​റ​കു​വ​ശ​ത്തെ മു​റ്റ​ത്താ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. സ്ഫോടനത്തിൽ മു​ഖ​ത്തും കൈ​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റ സ​ന്തോ​ഷി​നെ​യും ല​സി​ത​യെ​യും ഇ​രി​ട്ടിയി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക് ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ത​ല​ശേ​രി​യി​ലേ​ക്ക് കൊണ്ടുപോയി.

സ്‌​ഫോ​ട​ന സ​മ​യ​ത്ത് സ​ന്തോ​ഷി​ന്‍റെ അ​മ്മ​യും കു​ട്ടി​ക​ളും വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മു​റി​യി​ലാ​യി​രു​ന്ന​തി​നാ​ല്‍ ര​ക്ഷ​പ്പെ​ട്ടു. അതേസമയം, ര​ണ്ട് വ​ർ​ഷം മു​മ്പ് സ​മാ​ന രീ​തി​യി​ൽ ഇ​തേ വീ​ട്ടി​ൽ സ്ഫോ​ട​നം നടന്നി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button