തിരുവനന്തപുരം: മീഡിയാ വൺ ചാനലിൽ നിന്നും പടിയിറങ്ങിയ സ്മൃതി പരുത്തിക്കാട് ഇനി റിപ്പോർട്ടർ ചാനലിന്റെ മുഖമാകുമെന്ന് സൂചന. സോഷ്യൽ മീഡിയയിലാണ് ഇത്തരം ചർച്ചകൾ നടക്കുന്നത്. അടുത്തിടെയാണ് നികേഷ് കുമാർ ചാനൽ വിറ്റത്. ഫേസ്ബുക്കിലൂടെ സ്മൃതി തന്നെയാണ് ഇന്നലെ മീഡിയ വണ്ണിൽ നിന്ന് രാജിവെക്കുന്ന വിവരം അറിയിച്ചത്. വ്യക്തിപരമായും പ്രൊഫഷണലായും തന്നെ അങ്ങേയറ്റം സ്വാധീനിച്ച സ്ഥാപനമാണിതെന്ന് സ്മൃതി വ്യക്തമാക്കിയിരുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
MediaOne ഇൽ നിന്നും ഇറങ്ങുന്നു.. എന്റെ മാധ്യമ ജീവിതത്തിൽ ഒരു വർഷം മാത്രമാണ് ഇവിടെ ജോലിചെയ്തതെങ്കിലും വ്യക്തിപരമായും പ്രൊഫഷണലായും എന്നെ അങ്ങേയറ്റം സ്വാധീനിച്ച സ്ഥാപനമാണിത്.
അതിന് സ്ഥാപനത്തിന്റെ നടത്തിപ്പുകാരോടും, സഹപ്രവർത്തകരോടും ഉള്ള നന്ദി പറഞ്ഞറിയിക്കാവുന്നതല്ല. എല്ലാ പ്രതിബന്ധങ്ങളും നേരിട്ട് മുന്നോട്ട് കുതിക്കാൻ മീഡിയ വണ്ണിന് കഴിയട്ടെ..ആശംസകൾ..
Post Your Comments