ഒരു ചാനൽ ചർച്ചയിൽ ബിഗ്‌ബോസ് താരം അഖിൽ മാരാരുടെ ജാതിവാലിനെ കുറിച്ച് വിമർശിച്ചവർക്ക് ചുട്ട മറുപടിയുമായി അഖിൽ മാരാർ. എൻ്റെ അസാന്നിദ്ധ്യത്തിൽ എന്നെ കുറിച്ച് ഇവർ നടത്തിയ ചർച്ച അതിൽ പ്രതിപാദിച്ച വിഷയത്തിൻ്റെ ഗൗരവം മാത്രമാണ് ഈ മറുപടിക്ക് കാരണം എന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു . ചർച്ച നടത്തിയ അവതാരകർ അവരുടെ ജാതി വാൽ മുറിച്ചിട്ടില്ലെന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം.
അഖിലിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
എൻ്റെ പേരിലെ ജാതി എന്നിലെ സവർണ്ണ മനോഭാവ സൃഷ്ട്ടി ആണെന്നും
ഞാൻ അതിൻ്റെ പ്രിവിലേജ് കൊണ്ട് നടക്കുന്ന ആൾ ആണെന്നും പറഞ്ഞു മീഡിയ വണിൻ്റെ ഒരു ചർച്ച എൻ്റെ ശ്രദ്ധയിൽ പെട്ടു…
മതത്തിൻ്റെ പേരിലും ജാതിയുടെ പേരിലും മനുഷ്യനെ തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ വെമ്പുന്ന 3 വിഷ ജന്തുക്കളുടെ ശർദിൽ ആയി മാത്രമേ ഞാൻ ഇതിനെ കാണുന്നുള്ളൂ..
എൻ്റെ അസാന്നിദ്ധ്യത്തിൽ എന്നെ കുറിച്ച് ഇവർ നടത്തിയ ചർച്ച അതിൽ പ്രതിപാദിച്ച വിഷയത്തിൻ്റെ ഗൗരവം മാത്രമാണ് ഈ മറുപടിക്ക് കാരണം..
മാരരെ അളക്കാൻ ഉള്ള ടേപ്പ് ഈ മൂന്നെണ്ണത്തിൻ്റെ കൈയിലും ഇല്ല ..
അത് കൊണ്ട് ഫോക്കസ് ഔട്ടിൽ നിന്നും ഫോക്കസിലേക്ക് വരാനുള്ള ഭാഗ്യം പടച്ചോൻ ഇങ്ങൾക്ക് നൽകട്ടെ..
1.സവർണ്ണ ഫാസിസ്റ്റ് ആയ ഞാൻ 3 വർഷം താമസിച്ച ദളിത് കോളനി…
2. കോട്ടാത്തലയിൽ എൻഎസ്എസ് ഉം KPMS തമ്മിൽ നടന്ന ക്ഷേത്ര ഭൂമി കേസിൽ ഞാൻ ആർക്കൊപ്പം നിന്നു എന്ന് തിരക്കുക..
3.ഞാൻ കോൺഗ്രസിൽ നിന്നും മാറി വിമതൻ ആയി മൽസരിക്കാൻ ഉള്ള കാരണം അന്വോഷിക്കുക…
അല്ല ഞാൻ ഇതാരോടാ പറയുന്നത് വളിക്ക് വിളിക്ക് കേൾക്കുന്ന ഈ മൂന്ന് പേരോടോ…
Post Your Comments