KeralaLatest NewsNewsIndia

വിലക്ക് കൽപ്പിക്കാനൊന്നും ഇവിടെ ആർക്കും അവകാശമില്ല, മീഡിയ വൺ ചെയ്ത കുറ്റം എന്താണെന്ന് അറിയണം: ടി പത്മനാഭൻ

തിരുവനന്തപുരം: മീഡിയവൺ വിലക്കിനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരൻ ടി പത്മനാഭൻ രംഗത്ത്. ഒന്നിനും വിലക്ക് കൽപ്പിക്കാനുള്ള അവകാശം ഇവിടെ ആർക്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ വിശ്വാസപ്രമാണങ്ങളില്‍ വിശ്വാസമില്ലാത്തവരായാലും ഇവിടെ പ്രവര്‍ത്തിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യത്തിന് ഒരു വിഘാതവും കല്‍പ്പിക്കുമെന്ന് തോന്നുന്നില്ലെന്നും, വല്ലവരും അത്തരത്തില്‍ വിഘാതം കല്‍പ്പിക്കുകയാണെങ്കില്‍ അത് അന്തിമ വിശകലനത്തില്‍ വിലപ്പോവുകയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:കെ റെയിൽ ഭാവി തലമുറയ്ക്ക് അനിവാര്യം: എതിർത്താൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ പിന്നോട്ട് പോകുമെന്ന് ബെന്യാമിൻ

‘ജനങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വവും സഹാനുഭൂതിയോടെയുമാണ് മീഡിയവണിന്‍റെ വിലക്ക് ശ്രദ്ധിച്ചത്. ഒരാള്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ എന്ത് കുറ്റമാണ് ചെയ്തതെന്ന് അയാള്‍ അറിയണം. അയാളുടെ വക്കീല്‍ അറിയണം. അവനെതിരായ തെറ്റുകളുടെ വിശദവിവരങ്ങള്‍ അറിയണം. വിധി പറയുമ്പോള്‍ എന്തെങ്കിലും പയാനുണ്ടോ എന്ന് കോടതി ചോദിക്കാറുണ്ട്. ഇതൊക്കെ നാട്ടിലുള്ള പൊതുരീതികളാണ്. പത്മനാഭന്‍ പറഞ്ഞു.

‘അടുത്ത കാലത്തായി പുതിയ ഒരു രീതി വന്നിട്ടുണ്ട്. ഭരണാധികാരികള്‍ക്ക് ഒരു വ്യക്തിയോടോ സ്ഥാപനത്തോടോ അനിഷ്ടം സംഭവിച്ചാല്‍ അവരെ കാരണമൊന്നും കാണിക്കാതെ തന്നെ കുറ്റം ചുമത്തി ജയിലിലിടുന്നു’, അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button