Latest NewsNewsIndia

രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയം: രേഖകള്‍ മീഡിയ വണ്ണിന് കൈമാറാനാകില്ലെന്ന് കേന്ദ്രസർക്കാർ

ഡല്‍ഹി: മീഡിയ വണ്‍ ചാനലിന് സുരക്ഷാ ക്ലിയറൻസ് നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ചാനലിന് കൈമാറാനാകില്ലെന്ന് കേന്ദ്രസർക്കാർ. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന് അനുമതി നിഷേധിച്ചതെന്നും ഈ രേഖകള്‍ മീഡിയ വണ്ണിന് കൈമാറാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍, സുപ്രീം കോടതിയെ അറിയിച്ചു. രേഖകൾ കൈമാറിയാല്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട്, ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

സുരക്ഷാ ക്ലിയറൻസ് നിഷേധിക്കാനുള്ള കാരണം ചാനല്‍ ഉടമകളെ അറിയിക്കേണ്ടതില്ല. ഇത് സര്‍ക്കാരിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും താത്പര്യം കണക്കിലെടുത്തുള്ള നയമാണ്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിലെ ഡയറക്ടര്‍ വൃന്ദ മനോഹര്‍ ദേശായി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം, ചാനലിന് സംപ്രേക്ഷണാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട ഫയലുകള്‍ കേന്ദ്രം ഹൈക്കോടതിക്ക് മുദ്രവച്ച കവറില്‍ കൈമാറിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button