കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ നിരന്തരം അവഗണിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി കാസര്‍കോട് നിന്ന് പാറശാല വരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പദയാത്ര ജനങ്ങളെ പറ്റിക്കാനാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവല്‍. ആരാണ് ജനങ്ങളെ പറ്റിക്കുന്നതെന്ന് പകല്‍ പോലെ സത്യമാണ്. പിന്നെ ആരുടെ കണ്ണില്‍ പൊടിയിടാനാണ് ജനകീയ യാത്രയെന്ന പ്രഹസനം എന്നും അദ്ദേഹം ചോദിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഗോവിന്ദന്‍ നയിക്കുന്ന ജനകീയ യാത്രയുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിച്ചത്.
സഖാക്കളോട് ചോദിക്കാന്‍ പോകുന്ന ചോദ്യങ്ങള്‍ക്ക് തനിക്ക് പ്രോപ്പറായി മറുപടി തരണമെന്ന് മാത്യു സാമുവല്‍ പറയുന്നു.
1, ഹൈവേ ഫോര്‍ ലൈനോ, സിക്‌സ് ലൈനോ ആക്കിത്തരണമെന്ന് കഴിഞ്ഞ 30 വര്‍ഷങ്ങളായി കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് കാസര്‍കോഡ് മുതല്‍ കഴക്കൂട്ടം വരെയുള്ള ഇപ്പോഴത്തെ ഹൈവേ വികസനം സാധ്യമായത്. ഇതാണോ സഖാക്കളെ, കേന്ദ്രത്തിന്റെ ജനദ്രോഹ നടപടി.
2, കാസര്‍കോഡ് മുതല്‍ കഴക്കൂട്ടം വരെയുള്ള ഹൈവേ പണിയുന്നതും സ്ഥലമേറ്റെടുക്കലിനുമെല്ലാം 90ശതമാനം കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ്. ഇതാണോ സഖാക്കളെ കേന്ദ്രത്തിന്റെ ജനദ്രോഹ നടപടി
3.കേന്ദ്രം കൊടുക്കുന്ന മുദ്രാലോണ്‍ ഏറ്റവും കൂടുതല്‍ എടുത്തിരിക്കുന്നതും കേരളത്തില്‍ നിന്നാണ്. 10 ലക്ഷം വരെയാണ് ലോണ്‍ തുക. ഇതും ജനദ്രോഹ നടപടിയായി വരുമോ?
4 കേരള സര്‍ക്കാര്‍ പിണറായി വിജയന്റെ വലിയ ഫോട്ടോയുമൊക്കെ വെച്ച് ജനങ്ങള്‍ക്ക് കൊടുക്കുന്ന കിറ്റ് എവിടെ നിന്നാണ്? അതും 90 ശതമാനം കേന്ദ്ര സര്‍ക്കാരിന്റെ റേഷനിംഗ് സംവിധാനത്തില്‍ നിന്നാണ്. ഇതും ജനദ്രോഹ നടപടിയാണോ സഖാക്കളെ.
ഏത് വിധത്തിത്തിലാണ് കേന്ദ്രം കേരളത്തെ ദ്രോഹിച്ചത്. എനിക്കറിയില്ല സഖാക്കളെ ഒന്നു പറഞ്ഞു തരാമോ എന്നാണ് മാത്യു സാമുവല്‍ തന്റെ വീഡിയോയിലൂടെ സഖാക്കളോട് ചോദിക്കുന്നത്.
വീഡിയോ കാണാം..
Post Your Comments