MalappuramKeralaNattuvarthaLatest NewsNews

സ്കൂൾ ബസ് മറിഞ്ഞ് നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

അൽഹുദ ഇംഗ്ലീഷ് സ്കൂളിൻ്റെ ബസാണ് മറിഞ്ഞത്

മഞ്ചേരി: പട്ടർകുളത്ത് സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. അൽഹുദ ഇംഗ്ലീഷ് സ്കൂളിൻ്റെ ബസാണ് മറിഞ്ഞത്.

Read Also : ബ്രഹ്മപുരം കേന്ദ്രപരിധിയില്‍ അല്ലാത്തത് കൊണ്ട് സാംസ്‌കാരിക നായകരുടെ പ്രതികരണമില്ല: സന്ദീപ് വാചസ്പതി

ഉച്ചക്ക് 12 ഓടെയാണ് സംഭവം. സ്കൂൾ വിട്ട് വിദ്യാർത്ഥികളുമായി പോകുന്നതിനിടെ ബ്രേക്ക് നഷ്ടമായ ബസ് തൊട്ട് മുന്നിലുണ്ടായിരുന്ന ഇതേ സ്കൂളിലെ ബസിലിടിക്കുകയായിരുന്നു. ഇതോടെ മുന്നിലുണ്ടായിരുന്ന ബസ് മറിഞ്ഞാണ് അപകടം നടന്നത്.

Read Also : അശ്ലീലം പറഞ്ഞതിന് മുളകുപൊടി വിതറി, പ്രകോപിതരായി സ്ത്രീയെ കെട്ടിയിട്ട് മർദ്ദിച്ചു : മൂന്ന് ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ

പരിക്കേറ്റ 18 വിദ്യാർത്ഥികളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു 15 വിദ്യാർത്ഥികളെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ട് വിദ്യാർത്ഥികൾക്ക് ​ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ ഡ്രൈവർക്കും ബസ് ജീവനക്കാരനും പരിക്കേറ്റിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button