KeralaLatest NewsNews

ത്രിപുരയെക്കുറിച്ച് ആശങ്കപ്പെട്ട് പിണറായി വിജയൻ: കൊച്ചിയിലെ കാര്യം പറയാൻ മുറവിളിയുമായി സോഷ്യൽ മീഡിയ

താങ്കൾ കൊച്ചു കേരളത്തിലെ കാര്യം കൂടി ഒന്ന് നോക്കണം. വളരെ പരിതാപകരം ആണ്

ത്രിപുരയിൽ സംഘപരിവാർ അക്രമബാധിത മേഖലകളിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ വസ്തുതാ അന്വേഷണ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി വിജയന്റെ പ്രതികരണം. എന്നാൽ പോസ്റ്റിനു താഴെ കൊച്ചിയിലെ മാലിന്യ പ്രശ്നത്തെക്കുറിച്ച് പറയു എന്നാണു പലരും മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്.

read also: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം: ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർക്കെതിരെ നടപടി

പിണറായിയുടെ പോസ്റ്റ്

‘ത്രിപുരയിൽ സംഘപരിവാർ അക്രമബാധിത മേഖലകളിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ വസ്തുതാ അന്വേഷണ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അതിരൂക്ഷമായ ആക്രമണങ്ങളാണ് പ്രതിപക്ഷ കക്ഷികൾക്കുനേരെ ത്രിപുരയിൽ അരങ്ങേറുന്നത്. പൊലീസ് നിഷ്ക്രിയത്വം മൂലം ക്രമസമാധാനം പാടേ തകർന്ന അവസ്ഥയാണ്. ത്രിപുരയിലെ സംഘപരിവാർ തേർവാഴ്ചയിൽ പ്രതിഷേധിക്കാനും സംസ്‌ഥാനത്തെ നിയമവാഴ്ച പുനസ്‌ഥാപിക്കാനും രാജ്യത്തെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണം.’

ഈ പോസ്റ്റിനു താഴെ വരുന്ന കമന്റുകൾ ഇങ്ങനെ,

‘ത്രിപുരയുടെ കാര്യം കഴിഞ്ഞു സമയം ഉണ്ടെങ്കിൽ, ഉണ്ടെങ്കിൽ മാത്രം താങ്കൾ കൊച്ചു കേരളത്തിലെ കാര്യം കൂടി ഒന്ന് നോക്കണം. വളരെ പരിതാപകരം ആണ്.’

‘ഇയാക്ക് ഒരൽപ്പം ഉളുപ്പില്ലേ ഭഗവാനെ… ഒരു നാട് മൊത്തം വിഷം ശ്വസിക്കുന്നു.. സംഘ പരിവാറിന്റെ നെഞ്ചത് കേറാന തിരക്ക്’

‘ബ്രഹ്മപുരം മാലിന്യ വിഷയത്തെക്കുറിച്ച് സംസാരിക്ക്..’

‘ആമസോൺ കാട്ടിൽ തീപ്പൊരി വീണതിന് ഞായറാഴ്ച എമ്പസിക്ക് മുന്നിൽ പ്രതിഷേധം നടത്തിയ ഡിഫി ക്കുഞ്ഞുങ്ങൾ എന്ത് കൊണ്ടാവും ഒന്നും മിണ്ടാത്തത് ….??
ഒരാഴ്ചയായി , മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ച് ഒരു ജനത മുഴുവൻ വിഷപ്പുക ശ്വസിച്ച്, ഗ്യാസ് ചേമ്പറിലെന്നപോലെ കഴിയുന്നു കൊച്ചിയിൽ…’

‘കണ്ണൂർ പാർട്ടി ഗ്രാമങ്ങളിൽ മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് പ്രവർത്തിക്കാൻ അനുമതി കൊടുക്കാത്ത താങ്കൾ തന്നെ ഇത് പറയണം,,,ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയേ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്ന കമ്മ്യുണിസ്റ്റ് വരട്ടു തന്ത്രം നിർത്തിയാൽ അന്യ സംസ്ഥാനങ്ങളിൽ മാന്യതയുടെ രീതി അവരും പിന്തുടരും,,,ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടെ സാറേ,,,നാളെ ഡൽഹിയിലെ വല്ല്യ ആപ്പീസിൽ പോലും ചിലപ്പോ പോകാൻ പറ്റിയില്ല എന്നും വരാം,,,കേരളത്തിൽ കിടന്ന് കമ്മി ജിഹാദികൾ ആർഎസ്എസ് ബിജെപി സംഘ പരിവാർ എന്നൊക്കെ പറഞ്ഞ് താണ്ഡവം ആടുമ്പോൾ അങ്ങ് വടക്കുള്ളവർക്കും ചിലതൊക്കെ തോന്നും,,,’

shortlink

Related Articles

Post Your Comments

Related Articles


Back to top button