Latest NewsKeralaNews

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം: ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർക്കെതിരെ നടപടി

തിരുവനന്തപുരം: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കാസർകോട് ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ ആർ. ശിവശങ്കരനെ സർവ്വീസിൽ നിന്ന് നീക്കം ചെയ്ത് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഉത്തരവ് പുറപ്പെടുവിച്ചു. കേരളാ പോലീസ് ആക്ടിലെ 86(3) വകുപ്പ് അനുസരിച്ചാണ് നടപടി.

Read Also: പനിയുണ്ടായാൽ ആരംഭത്തിൽ തന്നെ ചികിത്സ തേടണം. സംസ്ഥാനത്ത് 46 H1N1 കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി

ശിക്ഷണ നടപടികളുടെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി ഈ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും അദ്ദേഹം മറുപടി നൽകുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന പോലീസ് മേധാവി അദ്ദേഹത്തെ നേരിൽ കേട്ട് വാദങ്ങൾ വിലയിരുത്തുകയുണ്ടായി. അവ പരിഗണിച്ച സംസ്ഥാന പോലീസ് മേധാവി ആ വാദഗതികൾക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഉടനടി പ്രാബല്യത്തിൽ വരത്തക്കവിധം സർവ്വീസിൽ നിന്ന് നീക്കം ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.

ശിക്ഷണനടപടികൾ പലതവണ നേരിട്ടിട്ടും ഈ ഉദ്യോഗസ്ഥൻ തുടർച്ചയായി ഇത്തരം കേസുകളിൽ പ്രതിയാകുകയും സ്വഭാവദൂഷ്യം തുടരുകയും ചെയ്തതിനാൽ പോലീസിൽ തുടരാൻ യോഗ്യനല്ലെന്ന് കണ്ടെത്തിയാണ് നടപടി. ഈ ഓഫീസർ 2006 മുതൽ വിവിധ അച്ചടക്കനടപടികളുടെ ഭാഗമായി നാലുതവണ സസ്‌പെൻഷനിൽ ആവുകയും 11 തവണ വകുപ്പുതല നടപടികൾക്ക് വിധേയനാവുകയും ചെയ്തിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനം, മാനഭംഗപ്പെടുത്തൽ, നിരപരാധികളെ കേസിൽപ്പെടുത്തൽ, അനധികൃതമായി അതിക്രമിച്ച് കടക്കൽ മുതലായ കുറ്റങ്ങൾക്കാണ് ഈ നടപടികൾ നേരിട്ടത്.

Read Also: നടിയുടെ ഷഡി കാവിനിറമായപ്പോൾ ഐക്യദാര്ഢ്യം പ്രഖ്യാപിച്ചവർ പരീക്ഷാപേപ്പർ ചുവപ്പിച്ചപ്പോൾ കുരക്കുന്നില്ല: വിമർശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button