Latest NewsKeralaMollywoodNewsEntertainment

നടിയുടെ ഷഡി കാവിനിറമായപ്പോൾ ഐക്യദാര്ഢ്യം പ്രഖ്യാപിച്ചവർ പരീക്ഷാപേപ്പർ ചുവപ്പിച്ചപ്പോൾ കുരക്കുന്നില്ല: വിമർശനം

കൊച്ചിയിലെ ആകാശം മാലിന്യപുകകൊണ്ട് കറുത്തിരുണ്ടിട്ട് ഒമ്പത് ദിവസം കഴിഞ്ഞു

സമകാലിക വിഷയങ്ങളിൽ തന്റെതായ നിലപാട് പങ്കുവയ്ക്കുന്ന നടനാണ് ഹരീഷ് പേരടി. നടിയുടെ ഷഡി കാവിനിറമായപ്പോൾ ഐക്യദാര്ഢ്യം പ്രഖ്യാപിച്ചവർ കുട്ടികളുടെ പരീക്ഷാപേപ്പർ ചുവപ്പിച്ചപ്പോഴോ കൊച്ചിയിലെ ആകാശം മാലിന്യപുകകൊണ്ട് കറുത്തിരുണ്ടപ്പോഴോ പ്രതികരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് നടൻ രംഗത്ത്.

read also: ‘പുഴ മുതല്‍ പുഴ വരെ’ അമേരിക്കയില്‍ റിലീസിന് ഒരുങ്ങുന്നു, രാമസിംഹന് ആശംസകളുമായി നിരവധി പേര്‍

കുറിപ്പ്

സിനിമാനടിയുടെ ഷഡി കാവിനിറമായപ്പോൾ ഐക്യദാർണ്ഡ്യം കുരച്ച ഒരു സാംസ്കാരിക നായിക്കളും കുട്ടികളുടെ പരീക്ഷാപേപ്പർ ചുവപ്പിച്ചപ്പോൾ കുരക്കുന്നില്ല…എന്തിന് കൊച്ചിയിലെ ആകാശം മാലിന്യപുകകൊണ്ട് കറുത്തിരുണ്ടിട്ട് ഒമ്പത് ദിവസം കഴിഞ്ഞു..ഒരു സാംസ്കാരിക നായിക്കും കുര പോയിട്ട് ഒരു മൂളക്കം പോലുമില്ല…ഉടമസ്ഥരുള്ള സാംസ്കാരിക നായിക്കളെ..നിങ്ങൾ അവരുടെ തീട്ടം തിന്ന് സുഖമായി ഉറങ്ങിക്കോളു…ശുഭ മാലിന്യരാത്രി…പക്ഷെ ആരൊക്കെ കല്ലെടുത്ത് എറിഞ്ഞാലും ഉടമസ്ഥരില്ലാത്ത ഞങ്ങൾ തെരുവ് നായിക്കൾ അനിതിക്കെതിരെ കുരച്ചുകൊണ്ടെയിരിക്കും…തെരുവുകൾ മുഴുവൻ ആർക്കും വേണ്ടാത്തവന്റെ കുരകൊണ്ട് മുഴങ്ങട്ടെ…???❤️❤️❤️

shortlink

Related Articles

Post Your Comments

Related Articles


Back to top button