PalakkadLatest NewsKeralaNattuvarthaNews

എട്ടാം ക്ലാസ് വിദ്യാർത്ഥി മുറിയിൽ തൂങ്ങിയ നിലയിൽ : ആശുപത്രിയിലെത്തിച്ചെങ്കിലും മരണം

പള്ളിക്കുന്ന്, നെച്ചുള്ളിയിലെ പള്ളിയാലി അലിയുടെ മകൻ റസിനെ(13)യാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്

പാലക്കാട്: വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്ന്, നെച്ചുള്ളിയിലെ പള്ളിയാലി അലിയുടെ മകൻ റസിനെ(13)യാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

Read Also : വിഷപ്പുക ശ്വസിച്ച് ചികിത്സയ്ക്കായി എത്തുന്നത് നിരവധിപേര്‍: കോവിഡിലെ പോലെ കണക്കുകള്‍ പുറത്തുവിടാതെ ആരോഗ്യ വകുപ്പ്

മണ്ണാർക്കാട് കുമരംപുത്തൂരിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം ആണ് സംഭവം നടന്നത്. സ്വന്തം മുറിയിൽ ആണ് റസിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മുറി തുറന്ന വീട്ടുകാർ റസിനെ ഉടൻ തന്നെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read Also : കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് പഞ്ചകർമ്മ ചികിത്സക്കെത്തിയ ഓസ്ട്രിയൻ സ്വദേശിക്ക് ദാരുണാന്ത്യം

റസിൻ മണ്ണാർക്കാട് എം ഇ എസ് സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button