ട്വിറ്റർ ഉപഭോക്താക്കൾക്ക് വീണ്ടും കിടിലൻ ഫീച്ചർ പ്രഖ്യാപിച്ചിരിക്കുകയാണ് ഇലോൺ മസ്ക്. റിപ്പോർട്ടുകൾ പ്രകാരം, ദൈർഘമേറിയ ലേഖനങ്ങൾ എഴുതാൻ സാധിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കുക. ട്വിറ്റർ മേധാവിയായ ഇലോൺ മസ്ക് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. 10,000 ക്യാരക്ടറുകളിൽ ട്വീറ്റ് പങ്കുവയ്ക്കാനുള്ള സംവിധാനമാണ് ട്വിറ്റർ ഒരുക്കുക.
ക്യാരക്ടറുകളുടെ അഭാവം പലപ്പോഴും വിവരങ്ങൾ പങ്കുവെക്കുന്നതിൽ തടസ്സം സൃഷ്ടിക്കാറുണ്ട്. ഇത്തരത്തിലുള്ള ക്യാരക്ടർ പരിമിതി മറികടക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചർ എത്തുക. ഇത് വളരെ ആശ്വാസകരമാകുന്ന ഫീച്ചർ കൂടിയാണ്. ഇവ അധികം വൈകാതെ തന്നെ ഉപഭോക്താക്കളിലേക്ക് എത്തും. .
Also Read: എറണാകുളം ജില്ലാ കളക്ടറായി എൻഎസ്കെ ഉമേഷ് ഇന്ന് ചുമതലയേൽക്കും
നിലവിൽ, സാധാരണ ഉപഭോക്താക്കൾക്ക് 280 ക്യാരക്ടർ പരിധിയും, ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് 4,000 ക്യാരക്ടർ പരിധിയുമാണ് നിശ്ചയിച്ചിട്ടുള്ളത്. അതേസമയം, ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 10,000 ക്യാരക്ടർ പരിധി ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് മാത്രമാണോ ലഭിക്കുക എന്നതിൽ ട്വിറ്റർ വ്യക്തത വരുത്തിയിട്ടില്ല.
Post Your Comments