പാലക്കാട്: ബ്രഹ്മപുരത്തെ പുക കാരണം മുമ്പ് ആമസോണ്‍ കാടുകളിലെ തീയണയ്ക്കാന്‍ ബ്രസീല്‍ എംബസിക്ക് മുമ്പില്‍ പ്രതിഷേധിച്ച ആളുകളെയൊന്നും കാണാന്‍ കഴിയുന്നില്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍.
ഫേസ്ബുക്കിലൂടെയായിരുന്നു ശോഭ സുരേന്ദ്രന്‍ വിമര്‍ശിച്ചത്. ശോഭ സുരേന്ദ്രന്‍ പങ്കുവച്ച പോസ്റ്റില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ്, എ എ റഹീം എം പി ഉള്‍പ്പെടെയുള്ളവരുടെയുള്ളവര്‍ ചിത്രത്തിലുണ്ട്.
അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആമസോണ്‍ വനാന്തരങ്ങളില്‍ കാട്ടുതീ പടര്‍ന്നപ്പോള്‍ നിയന്ത്രിക്കാന്‍ തയാറാകാത്ത ബ്രസീലിയന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്ത്യയിലും പ്രതിഷേധം ഉണ്ടായി. ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തി. അന്നത്തെ ഡിവൈഎഫ്ഐ അഖിഅഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ബ്രസീല്‍ എംബസിക്ക് മുന്നിലായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധിച്ചത്.
Post Your Comments