മഹാരാഷ്ട്ര: ഭാര്യ ചിക്കന്‍ കറി ഉണ്ടാക്കാത്തതിൽ ദേഷ്യം മൂത്ത് ഭാര്യയുടെ തല അടിച്ചുപൊട്ടിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്ത് ഭർത്താവ്. മഹാരാഷ്ട്രയിൽ ചന്ദ്രപൂരില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
തലയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ക്കറ്റില്‍ നിന്നും ചിക്കന്‍ വാങ്ങി കൊണ്ടുവന്ന ഭര്‍ത്താവ് ഭാര്യയോട് കറിയുണ്ടാക്കാന്‍ പറഞ്ഞു.
ചിക്കൻ പാകം ചെയ്യാൻ ഭാര്യ വിസമ്മതിച്ചതാണ് ഭർത്താവിനെ ചൊടിപ്പിച്ചത്. പ്രകോപിതനായ ഭർത്താവ് വടികൊണ്ട് ഭാര്യയുടെ തലയിൽ പലതവണ അടിച്ചു പൊട്ടിക്കുകയായിരുന്നു. ഭർത്താവിന്‍റെ മർദനത്തിൽ യുവതിയുടെ ഒരു കൈയ്ക്കും പൊട്ടലുണ്ട്. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
Leave a Comment