ഹൈദരാബാദ്: പാക്കിസ്ഥാനിലെ ഹൈദരാബാദിൽ നിന്നുള്ള ഡോക്ടറായ ധരം ദേവ് രാതിയെ ഡ്രൈവർ കൊലപ്പെടുത്തി. ചൊവ്വാഴ്ച ദേവിനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഡ്രൈവർ കത്തികൊണ്ട് ഡോക്ടറുടെ കഴുത്തറുക്കുകയായിരുന്നുവെന്ന് പാകിസ്ഥാൻ വാർത്താ ഏജൻസിയായ ദി നേഷനോട് പോലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ ഖൈർപൂരിലെ വീട്ടിൽ വെച്ച് ഡ്രൈവറായ ഹനീഫ് ലെഗാരി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഇരുവരും തമ്മിൽ വഴക്കുണ്ടായതായി ഡോക്ടറുടെ പാചകക്കാരൻ പോലീസിനോട് പറഞ്ഞു. വീട്ടിലെത്തിയ ഡ്രൈവർ അടുക്കളയ്ക്കുള്ളിൽ നിന്ന് കത്തിയെടുത്ത് ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഡ്രൈവർ ഡോക്‌ടറുടെ കാറുമായി രക്ഷപ്പെടുകയായിരുന്നു. ഡോക്ടർ ധരം ദേവ് രാതി ഹൈദരാബാദ് പ്രദേശത്തെ പ്രശസ്ത ത്വക്ക് രോഗ വിദഗ്ധനായിരുന്നു.
24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയ പോലീസിനെ പാകിസ്ഥാൻ ന്യൂനപക്ഷകാര്യ മന്ത്രി ജിയാൻ ചന്ദ് എസ്സാരാനി അഭിനന്ദിച്ചു. കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ (പിപിപി) വനിതാ വിഭാഗം മേധാവി ഫര്യാൽ തൽപൂർ കൊലപാതകത്തെ അപലപിക്കുകയും സംഭവത്തെ ‘ഹൃദയാഘാതം’ എന്ന് വിളിക്കുകയും ചെയ്തു. ഡോക്ടറുടെ കുടുംബത്തിന് നീതി ലഭിക്കുമെന്ന് അവർ ഉറപ്പുനൽകുകയും ചെയ്തു. ഹിന്ദു സമൂഹം ഹോളി ആഘോഷിക്കുന്ന വേളയിൽ നടന്ന സംഭവം വേദനാജനകമാണെന്നും അവർ കൂട്ടിച്ചേർത്തു.
Post Your Comments