രാമസിംഹൻ അബൂബക്കർ സംവിധാനം ചെയ്ത ‘പുഴ മുതൽ പുഴ വരെ’ പറയുന്നത് മലബാർ കലാപത്തെ കുറിച്ചാണ്. കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. തുടക്കത്തിൽ ഷോകൾ കുറവായിരുന്നുവെങ്കിലും ഇപ്പോൾ പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് ഷോകളുടെ എണ്ണം കൂട്ടിയതായാണ് റിപ്പോർട്ട്. സിനിമയെ തകർക്കാൻ മനപ്പൂർവ്വം ഒരുകൂട്ടർ ശ്രമിക്കുന്നുണ്ടെന്ന ആരോപണവും ശക്തമാകുന്നു.
1921 വർഷത്തിൽ നടന്ന ഹിന്ദു വംശഹത്യയുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമ കണ്ട് കരയുന്ന ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത്. ‘നമുക്ക് ഇപ്പോൾ ഹിന്ദു ആയിട്ട് ഇവിടെ ജനിച്ചു ജീവിക്കാൻ സാധിക്കുന്നത് എത്രയോ പേരുടെ ജീവത്യാഗം കൊണ്ടാണ്. അവർ അവരുടെ ധർമ്മത്തെ മുറുക്കി പിടിച്ചതു കൊണ്ടാണ്. ഇതെല്ലാം അറിയാമായിരുന്നു, എന്നാൽ ഇത്രത്തോളം എല്ലാം ഉണ്ട് എന്നത് അറിയില്ലായിരുന്നു. എല്ലാ ഹിന്ദുക്കളും ഇത് കാണണം. ഇത് വിജയിപ്പിക്കണം. ഇല്ലെങ്കിൽ നമുക്കൊന്നും നാളെ ഇവിടെ ഹിന്ദുവായിട്ട് ജീവിക്കാൻ പറ്റും എന്ന് കരുതുന്നില്ല. നമ്മൾ ഹിന്ദുക്കളുടെ മുഴുവൻ ശബ്ദമായി മാറിയ അദ്ദേഹത്തിനോട് ഒരു ജന്മം മുഴുവൻ കടപ്പെട്ടിരിക്കുന്നു. വേറൊന്നും പറയാനില്ല’, യുവതി കണ്ണീരോടെ പറഞ്ഞു.
ചിത്രത്തിൽ നടന്‍ തലൈവാസല്‍ വിജയ് ആണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിലെത്തുന്നത്. ജോയ് മാത്യു, ആർ.എൽ.വി. രാമകൃഷ്ണൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൊതുജനങ്ങളിൽ നിന്നും പണം സ്വീകരിച്ചാണ് അലി അക്ബർ ചിത്രം സംവിധാനം ചെയ്തത്.
Post Your Comments