പാലക്കാട്: ഇന്ത്യയിലെ ജനങ്ങളെ അഭിമുഖീകരിച്ച് അവരില്‍ മതിപ്പുണ്ടാക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ . ആര്‍എസ്എസ്സിനെയും ബിജെപിയെയും ഒക്കെ പരാജയപ്പെടുത്താന്‍ ഇന്ത്യയില്‍ വ്യവസ്ഥാപിതമായ ജനാധിപത്യ അവസരങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് രാഹുല്‍ ഗാന്ധിക്ക് എതിരെ അദ്ദേഹം രംഗത്ത് വന്നത്.
Read Also; പാറശാലയിൽ പ്രായപൂർത്തിയാവാത്ത നാല് പെൺകുട്ടികളെ പീഡിപ്പിച്ചു; പ്രതി പിടിയിൽ
‘ഇന്ത്യയിലെ ജനങ്ങളെ അഭിമുഖീകരിച്ച് അവരില്‍ മതിപ്പുണ്ടാക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട നേതാവാണ് രാഹുല്‍ ഗാന്ധി . ആര്‍എസ്എസ്സിനെയും ബിജെപിയെയും ഒക്കെ പരാജയപ്പെടുത്താന്‍ ഇന്ത്യയില്‍ വ്യവസ്ഥാപിതമായ ജനാധിപത്യ അവസരങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു . രണ്ട് പൊതു തെരഞ്ഞെടുപ്പുകളില്‍ ജനം അദ്ദേഹത്തിന്റെ പാര്‍ട്ടിയെ നിരാകരിച്ചത് അതിന് മുമ്പ് പത്ത് വര്‍ഷം ലഭിച്ച അവസരത്തില്‍ നാട് കൊള്ളയടിക്കുന്ന അഴിമതി നടത്തിയതിനും രാജ്യത്തിന്റെ അഭിമാനം തകര്‍ക്കുന്ന രീതിയില്‍ ദേശസുരക്ഷയുടെ കാര്യത്തില്‍ വിട്ടു വീഴ്ചകള്‍ ചെയ്തതിനുമാണ് . നിരാശ ബാധിച്ച രാഹുല്‍ ഗാന്ധി സ്വന്തം രാജ്യത്തെ ജനാധിപത്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും അന്യരാജ്യത്ത് പോയി അപഹസിച്ചുകൊണ്ടിരിക്കുകയാണ് . ഇന്ത്യക്കാരന്റെ തെരഞ്ഞെടുക്കാനുള്ള ബുദ്ധിശേഷിയെ വരെ അദ്ദേഹം അംഗീകരിക്കുന്നില്ല . തന്റെ കുടുംബത്തെ നിരാകരിക്കുന്ന ജനവിധിയെ രാഹുല്‍ മാനിക്കുന്നില്ല . ഒരു നല്ല പ്രതിപക്ഷമാകാന്‍ പോലും ശ്രമിക്കാതെ പരാജിതന്റെ ഭാഷയുമായി ലോകം മുഴുവന്‍ കറങ്ങി നടക്കുന്ന രാഹുല്‍ തനിക്ക് രാജ്യത്തെ നയിക്കാനുള്ള യോഗ്യത ഇല്ലെന്ന് തെളിയിച്ചു കൊണ്ടേയിരിക്കുന്നു’. .
Post Your Comments