Latest NewsKeralaNews

പാറശാലയിൽ പ്രായപൂർത്തിയാവാത്ത നാല് പെൺകുട്ടികളെ പീഡിപ്പിച്ചു; പ്രതി പിടിയിൽ

പാറശാല: പാറശാലയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. നാല് പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ഉദയൻകുളങ്ങര സ്വദേശിയായ ഷിനു ആണ് പിടിയിലായത്. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കളിയിക്കാവിളയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ദിവസമാണ് പാറശാല പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഷിനു മുൻപ് സിപിഐ പ്രാദേശിക നേതാവായിരുന്നു. തൻ്റെ അയൽവാസികളായ കുട്ടികളെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചു എന്നതാണ് കേസ്. കുട്ടികളിൽ ഒരാൾ സ്കൂളിലെ അധ്യാപികയോട് വിവരം പറയുകയും തുടർന്ന് ചൈൽഡ് ലൈൻ ഇടപെടുകയും ചെയ്തു. ചൈൽഡ് ലൈൻ നടത്തിയ അന്വേഷണത്തിൽ ഇയാൾ നാല് കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു എന്ന് കണ്ടെത്തുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button